അങ്ങനെ അവള്‍ വന്നപ്പോള്‍ ചോദിക്കപ്പെട്ടു: നിന്‍റെ സിംഹാസനം ഇതേപോലെത്തന്നെയാണോ; അവള്‍ പറഞ്ഞു: നിശ്ചയം, ഇത് അതേപോലെത്ത ന്നെയുണ്ട്, ഇതിനുമുമ്പുതന്നെ നമുക്ക് അറിവ് നല്‍കപ്പെട്ടിരുന്നു, ഞങ്ങള്‍ മുസ്ലിംകളുമായിരുന്നു.
സൂര്യാരാധകയായ ബല്‍ക്കീസ് രാജ്ഞിയും പ്രജകളും ഗ്രന്ഥം ലഭിക്കാത്തതുകാരണം നാഥനെ തിരിച്ചറിയേണ്ടവിധം തിരിച്ചറിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ അവര്‍ വിശ്വാസികളുമായിരുന്നില്ല. എന്നാല്‍ അവര്‍ പ്രകൃതിജീവിതം നയിക്കുന്ന മുസ്ലിംകളായിരുന്നു എന്നാണ് സൂക്തം പറ യുന്നത്. ഇന്ന് ഹൈന്ദവരില്‍ ധാരാളം പേര്‍ ബല്‍ക്കീസ് രാജ്ഞിയെയും പ്രജകളെയുംപോലെ പ്രകൃതിജീവിതം നയിക്കുന്ന മുസ്ലിംകളാണ്, അവര്‍ ശി ര്‍ ക്ക് ചെയ്യുന്നുണ്ടെങ്കിലും ശരി. അവരില്‍ നഗരജീവിതം ഒഴിവാക്കി ശിര്‍ക്ക് ചെയ്യാതെ സന്യാസിമാരെപ്പോലെ ജീവിതം നയിക്കുന്ന വിശ്വാസികളുമുണ്ട്. അത്തരക്കാര്‍ക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62; 5: 69 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 49: 14 ല്‍ പറഞ്ഞ ഗ്രാമീണ അറബി കള്‍ എഴുത്തും വായനയും അറിയാത്ത വരും ഗ്രന്ഥം ലഭിക്കാത്തവരുമായിരുന്നു. അതിനാല്‍ അവരോട്: വിശ്വാസം നിങ്ങളുടെ ഹൃദയത്തിലേക്ക് പ്ര വേശിച്ചിട്ടില്ല എന്നിരിക്കെ നിങ്ങള്‍ വിശ്വാസികളല്ല, മറിച്ച് 'നിങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞുകൊള്ളുവീന്‍' എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ ഫുജ്ജാറുകള്‍ക്ക് എഴുത്തും വായനയും അറിയുന്നതിനാലും അദ്ദിക്ര്‍ വന്നുകിട്ടിയതിനാലും ഗ്രാമീണ അറബികളെപ്പോലെ മുസ്ലിംകളാണെ ന്ന് പറയാന്‍പോലും അര്‍ഹതയില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണെങ്കിലും എ ല്ലാകാര്യങ്ങളും വിശദീകരിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപ യോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സര്‍വ്വവും നാഥന് സമര്‍പ്പിച്ച മുസ്ലിംകളെന്ന് 16: 89 ല്‍ പറഞ്ഞതിനാല്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയു കയും ചെയ്യുന്ന അവര്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 9: 123; 10: 87; 48: 24-25; 57: 15-16, 27 വിശദീകരണം നോക്കുക.