(അന്നംല്) 27 : 54
وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ وَأَنْتُمْ تُبْصِرُونَ

ലൂത്തിനെയും, അവന്‍ തന്‍റെ ജനതയോട് ചോദിച്ച സന്ദര്‍ഭം: നിങ്ങള്‍ കണ്ടു കൊണ്ടിരിക്കെ മ്ലേഛവൃത്തികള്‍ കൊണ്ടുവരികയാണോ?

നിങ്ങള്‍ മ്ലേഛവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ എന്നുചോദിക്കാതെ മ്ലേഛവൃത്തികള്‍ കൊണ്ടുവരികയാണോ എന്നുചോദിക്കാന്‍ കാരണം പ്രകൃതിക്ക് വിരുദ്ധമായ ആ മ്ലേഛപ്രവൃത്തിക്ക് -സ്വവര്‍ഗസംഭോഗത്തിന്- ലോകത്ത് തുടക്കം കുറിച്ചത് ലൂത്ത് നബിയുടെ ജനതയായതുകൊണ്ടാണ്. ആ ദുഷ്പ്രവൃത്തി പ്രവര്‍ത്തിക്കുന്നവനെയും പ്രവര്‍ത്തിക്കപ്പെടുന്നവനെയും കൊന്നുകളയണമെന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളതെങ്കിലും ഇന്ന് എല്ലാ തിന്മയിലും എന്നപോലെ ഈ ദുഷ്പ്രവൃത്തിയിലും ലോകത്ത് എല്ലായിടത്തും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് മുന്നിലുള്ളത് എന്നത് ഒരു സത്യമാണ്. അതുകൊണ്ട് തന്നെയാണ് 25: 17-18, 30 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിന വിസ്മരിച്ചവരും അദ്ദിക്റില്‍ നിന്ന് ഹിജ്റ പോയവരുമായ ഈ കെട്ടജനതക്ക് എതിരായി പരലോകത്തുവെച്ച് പ്രവാചകനും മഹാത്മാക്കളുമെല്ലാം അന്യായം ബോധിപ്പിക്കുന്നതും. 7: 80-81; 25: 52; 29: 29 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!