( അന്നംല് ) 27 : 53

وَأَنْجَيْنَا الَّذِينَ آمَنُوا وَكَانُوا يَتَّقُونَ

വിശ്വാസികളായവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു, അവര്‍ സൂക്ഷ്മത യുള്ളവരും ആയിരുന്നു.

വിശ്വാസികളായതുകൊണ്ട് മാത്രം രക്ഷപ്പെടുത്തുകയില്ല. മറിച്ച് അദ്ദിക്ര്‍ മറ്റുള്ളവ രിലേക്ക് എത്തിച്ചുകൊടുത്ത് തിന്മ വിരോധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നാഥനെ സഹായിക്കുന്നവരുമായിരിക്കണം. അക്രമികളായ ജനതയെ ഒന്നടങ്കം ശിക്ഷിക്കുമ്പോള്‍ അവരെ മാത്രമേ കാര്യകാരണ ബന്ധത്തിന് അതീതമായി സര്‍വ്വാധിപന്‍ രക്ഷപ്പെടുത്തു കയുള്ളൂ. 8: 25; 22: 50-51; 43: 67-69 വിശദീകരണം നോക്കുക.