( അന്നംല് ) 27 : 56
فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَنْ قَالُوا أَخْرِجُوا آلَ لُوطٍ مِنْ قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
അപ്പോള്‍ തന്‍റെ ജനതയുടെ മറുപടിയായിരുന്നില്ല, 'ലൂത്തിന്‍റെ കുടുംബത്തെ നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങള്‍ പുറത്താക്കുക എന്ന് പറയുകയല്ലാതെ; നി ശ്ചയം അവര്‍ ഒരു വിശുദ്ധി നടിക്കുന്ന ആളുകള്‍ തന്നെ'!
ആലു ലൂത്ത്-ലൂത്തിന്‍റെ കുടുംബം-എന്നുപറഞ്ഞതില്‍ കുടുംബത്തില്‍ നിന്നുള്ള വിശ്വാസികളും ജനതയില്‍ നിന്നുള്ള വിശ്വാസികളുമാണ് ഉള്‍പ്പെടുക. അഹ്ലു ലൂത്ത് എന്ന് പറഞ്ഞാല്‍ ലൂത്തിന്‍റെ സ്വകുടുംബം മാത്രമാണ് ഉള്‍പ്പെടുക. വിശ്വാസികള്‍ ആ ജ നതയുടെ നീചവൃത്തികളോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് 'അവര്‍ വലിയ വിശുദ്ധന്മാര്‍ തന്നെ' എന്നുപറഞ്ഞ് ആ ജനതയിലെ കാഫിറുകള്‍ വിശ്വാസികളെ പരി ഹസിച്ചിരുന്നത്. 2: 212; 83: 29 വിശദീകരണം നോക്കുക.