أَمَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَأَنْزَلَ لَكُمْ مِنَ السَّمَاءِ مَاءً فَأَنْبَتْنَا بِهِ حَدَائِقَ ذَاتَ بَهْجَةٍ مَا كَانَ لَكُمْ أَنْ تُنْبِتُوا شَجَرَهَا ۗ أَإِلَٰهٌ مَعَ اللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തു നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്യുന്ന ഒരുവന്, അങ്ങനെ അതുകൊണ്ട് നാം സുന്ദരങ്ങളായ പൂന്തോപ്പുകള്‍ നട്ടുവളര്‍ത്തുന്നു, നിങ്ങള്‍ക്ക് അതിലെ വൃക്ഷങ്ങള്‍ മുളപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല, ഈ അല്ലാഹുവിനോടൊ പ്പം വേറെവല്ല ഇലാഹുമുണ്ടോ? അല്ല, അവര്‍ അല്ലാഹുവിന് പകരം വെക്കു ന്ന ഒരു ജനതയാകുന്നു.
ആകാശഭൂമികളെയും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്വ്വചരാചരങ്ങ ളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു തന്നെയാണ് ആകാശത്തുനിന്ന് മഴ വര് ഷിപ്പിച്ച് അതുകൊണ്ട് എല്ലാവിധ സസ്യലതാദികളും ജോടികളായി മുളപ്പിച്ച് സുന്ദരങ്ങ ളായ തോട്ടങ്ങളും പൂന്തോപ്പുകളുമെല്ലാം ഉണ്ടാക്കിത്തരുന്നത്. മനുഷ്യരില്‍ അധികപേ രും നന്ദികെട്ടവരായതിനാല് ഈ അല്ലാഹുവിന്റെ സ്ഥാനത്ത് മറ്റു ഇലാഹുകളെ പകരം വെക്കുന്നവരാണ്. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമുള്പ്പെട്ട ഫുജ്ജാറുകള്‍ അ ല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും അല്ലാഹുവിന്റെ കോപവും ശാപവും ബാധിച്ചവരും നരകക്കുണ്ഠം ഒരുക്കിവെക്കപ്പെട്ടവരുമാണെന്ന് 33: 72-73; 48: 6; 98: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഒരു കെട്ട ജനതയാകാന്‍ കാരണം അ ദ്ദിക്റിനെ വിസ്മരിച്ചതാണെന്ന് 25: 17-18 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്റെ ഏറ്റ വും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുകയും 7: 26 ല്‍ പറ ഞ്ഞ ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അതിനെ ഉപയോഗപ്പെടുത്താന്‍ ലോകര്‍ക്ക് നല്‍കിക്കൊണ്ട് പ്രപഞ്ചനാഥനെ ഹൃദയത്തിന്റെ ഭാഷയില്‍ പരിചയപ്പെടുത്തു കയും ചെയ്യേണ്ട ബാധ്യത 32: 4; 35: 32 സൂക്തങ്ങള്‍ പ്രകാരം ഇവരിലാണുള്ളത്. ആ ബാധ്യത നിറവേറ്റാത്ത ഫുജ്ജാറുകള്‍ മരണപ്പെടുമ്പോള്‍ ഓരോരുത്തരും ആത്മാവി നെതിരെ 'നിശ്ചയം ഞങ്ങള്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കു മെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴ ക്കപ്പെടാനുള്ളവരും ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരുമായ അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വ ഴിപിഴച്ചവരുമാണെന്ന് 8: 22; 25: 33-34 എന്നീ സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അവ ര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവ രെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 6: 1; 23: 51-53; 25: 58-59 വിശദീ കരണം നോക്കുക.