( അന്നംല് ) 27 : 59

قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ

നീ പറയുക, അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, തന്‍റെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരുടെമേല്‍ രക്ഷയുണ്ടായിരിക്കട്ടെ; അല്ലാഹുവാണോ ഉത്തമന്‍, അ തോ അവര്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നവരോ?

അല്ലാഹുവിനെ സ്തുതിക്കാനും അവന്‍ തെരഞ്ഞെടുത്ത ദൂതന്മാരുടെമേല്‍ സമാ ധാനത്തിനും രക്ഷക്കും വേണ്ടി പ്രാര്‍ത്ഥിക്കാനുമാണ് പ്രവാചകനോടും അതുവഴി വിശ്വാ സികളോടും കല്‍പിച്ചിട്ടുള്ളത്. ഈ അല്ലാഹുവാണോ അതോ അവര്‍ പങ്കുചേര്‍ക്കുന്ന അവന്‍റെതന്നെ ഏതെങ്കിലും സൃഷ്ടികളാണോ ഉത്തമന്‍ എന്ന് ചോദിക്കുകയുമാണ്. എ ന്നാല്‍ ഇന്ന് ഈ സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ലോകത്ത് എ ല്ലായിടത്തും 'അല്ലാഹ്'എന്ന ബോധമില്ലാതെ അവന്‍റെ സൃഷ്ടികളുടെ പേരില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തിയും വിവിധസംഘടനകളായി വേര്‍തിരിഞ്ഞും മുശ്രിക്കുകളായി ത്തീര്‍ന്ന് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന പിശാചിന്‍റെ സംഘക്കാര്‍. 2: 166-170; 14: 21-22 വിശദീകരണം നോക്കുക.