( അന്നംല് ) 27 : 61

أَمَّنْ جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَٰهٌ مَعَ اللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ

ഭൂമിയെ വാസയോഗ്യമാക്കുകയും അതിനിടയിലൂടെ നദികള്‍ ഉണ്ടാക്കുകയും അതിന്മേല്‍ നങ്കൂരമായി പര്‍വതങ്ങളെ ഉറപ്പിക്കുകയും രണ്ട് സമുദ്രങ്ങള്‍ക്കി ടയില്‍ കൂടിച്ചേരാത്ത ഒരു തടസ്സമുണ്ടാക്കുകയും ചെയ്തവന്‍! ഈ അല്ലാഹുവോ ടൊപ്പം വേറെവല്ല ഇലാഹുകളുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറി വില്ലാത്തവരാകുന്നു.

'രണ്ട് സമുദ്രങ്ങള്‍ക്കിടയിലെ കൂടിച്ചേരാത്ത ഒരു തടസ്സം' എന്ന് പറഞ്ഞതില്‍ 25: 53 ല്‍ പരാമര്‍ശിച്ച 'ഉപ്പുവെള്ളവും തെളിനീര്‍വെള്ളവും തമ്മില്‍ കൂടിക്കലരാത്ത കാണാ ത്ത ഒരു മറ' മാത്രമല്ല, സമുദ്രത്തിലുള്ള ഉഷ്ണജല പ്രവാഹങ്ങളും ശീതജല പ്രവാഹങ്ങ ളും തമ്മിലുള്ള കൂടിച്ചേരാത്ത വിധത്തിലുള്ള തടസ്സം കൂടി ഉള്‍പ്പെടുന്നുണ്ട്. 'അവരില്‍ അധികപേരും അറിവില്ലാത്തവരാണ്' എന്ന് പറഞ്ഞത് എഴുത്തും വായനയും അറിയാത്ത വരാണ് എന്നല്ല; മറിച്ച് യഥാര്‍ത്ഥ ജ്ഞാനമായ, അവരവരെ തിരിച്ചറിയാനുതകുന്ന, സ്ര ഷ്ടാവിനെ തിരിച്ചറിയാനുതകുന്ന, ജീവിതലക്ഷ്യം തിരിച്ചറിയാനുതകുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ അറിയാത്തവരാണ് എ ന്നാണ്. അതുതന്നെയാണ് 33: 72 ല്‍ അമാനത്തായ അദ്ദിക്ര്‍ ഏറ്റെടുത്ത മനുഷ്യന്‍ വിഡ് ഢിയും അക്രമിയുമാണ് എന്ന് പറഞ്ഞതിന്‍റെ വിവക്ഷയും. അവര്‍ ആത്മാവിനോട് അക്രമം കാണിച്ചവരാണെന്ന് 35: 32 ല്‍ പറഞ്ഞിട്ടുണ്ട്. 8: 48; 23: 113; 28: 57 വിശദീകരണം നോക്കുക.