( അന്നംല് ) 27 : 62
أَمَّنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَٰهٌ مَعَ اللَّهِ ۚ قَلِيلًا مَا تَذَكَّرُونَ
ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന് ഉത്തരം നല്‍കുകയും അവന്‍റെ തിന്മകള്‍ ദൂരീകരിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കു കയും ചെയ്തവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെവല്ല ഇലാഹുമുണ്ടോ? നിങ്ങള്‍ അല്‍പം മാത്രമേ ഹൃദയം കൊണ്ട് സ്മരിക്കുന്നുള്ളൂ.
നിങ്ങളില്‍ അല്‍പം പേര്‍ മാത്രമേ ഹൃദയം കൊണ്ട് സ്മരിക്കുന്നവരായുള്ളൂ എന്നും സൂക്തത്തിന് ആശയമുണ്ട്. നിങ്ങളില്‍ ആയിരത്തില്‍ ഒന്നുമാത്രമേ അല്ലാഹുവിനെ എപ്പോ ഴും സ്മരിക്കുന്നതിന് ഉപയുക്തമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുകയുള്ളൂ എന്നാണ് അതിന്‍റെ വിവക്ഷ. 6: 165; 10: 21-22; 21: 92-93 വിശദീകരണം നോക്കുക.