( അന്നംല് ) 27 : 63

أَمَّنْ يَهْدِيكُمْ فِي ظُلُمَاتِ الْبَرِّ وَالْبَحْرِ وَمَنْ يُرْسِلُ الرِّيَاحَ بُشْرًا بَيْنَ يَدَيْ رَحْمَتِهِ ۗ أَإِلَٰهٌ مَعَ اللَّهِ ۚ تَعَالَى اللَّهُ عَمَّا يُشْرِكُونَ

കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്ന, തന്‍റെ കാരുണ്യത്തിന്‍റെ മുന്നോടിയായി ശുഭവാര്‍ത്തയായിക്കൊണ്ട് കാറ്റുകളെ അയക്കുന്നവനുമായവന്‍! ഈ അല്ലാഹുവിനോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെത്തൊട്ടെല്ലാം അല്ലാഹു എത്ര യോ അത്യുന്നതനാണ്.

സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്ന അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ വെറും ഊ ഹത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലാഹുവിനെക്കുറിച്ച് തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ ത്തുന്നത് ശിര്‍ക്കാണ്. അഥവാ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്ക ലാണ്. സിജ്ജീന്‍ പട്ടികയിലുള്ള ഭ്രാന്തന്മാരും ഫുജ്ജാറുകളുമായ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി അവര്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുകയും അല്ലാഹുവിനെ ഏക ഇലാ ഹായി അംഗീകരിക്കുകയുമുള്ളൂ. 10: 35-36; 16: 15-18; 35: 10 വിശദീകരണം നോക്കുക.