وَقَالَ الَّذِينَ كَفَرُوا أَإِذَا كُنَّا تُرَابًا وَآبَاؤُنَا أَئِنَّا لَمُخْرَجُونَ
കാഫിറുകളായവര്‍ ചോദിക്കുകയും ചെയ്യുന്നു: ഞങ്ങളും ഞങ്ങളുടെ പിതാ ക്കളും മണ്ണായിത്തീര്‍ന്നാല്‍ നിശ്ചയം, ഞങ്ങള്‍ പുറപ്പെടുവിക്കപ്പെടുകതന്നെ ചെയ്യുമെന്നോ?
ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ ജീവിത രീതി ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിധത്തിലാണ്. എന്നല്ലാതെ ആത്മാവ് പങ്കെ ടുക്കാതെ ശരീരം കൊണ്ട് നമസ്കരിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ഹജ്ജും ഉം റയും നിര്‍വ്വഹിക്കുകയും ചെയ്ത് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയി നരകത്തിന്‍റെ വിറകുകളായിത്തീര്‍ന്ന അവര്‍ വായകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. 17: 49-52, 98; 23: 35, 82 വിശദീകരണം നോക്കുക.