( അന്നംല് ) 27 : 66

بَلِ ادَّارَكَ عِلْمُهُمْ فِي الْآخِرَةِ ۚ بَلْ هُمْ فِي شَكٍّ مِنْهَا ۖ بَلْ هُمْ مِنْهَا عَمُونَ

അല്ല, പരലോകത്തെക്കുറിച്ചുള്ള അറിവ് അവര്‍ വെടിഞ്ഞിരിക്കുകയാണ്; അല്ല, അതിന്‍റെ കാര്യത്തില്‍ അവര്‍ സംശയത്തിലാണ്; അല്ല, അതിന്‍റെ കാ ര്യത്തില്‍ അവര്‍ അന്ധരായവര്‍ തന്നെയാണ്.

ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ പരലോകത്തെക്കുറിച്ചുള്ളതാണ്. ഏതൊ രു കാര്യത്തെക്കുറിച്ചുള്ള സംശയവും ദൂരീകരിക്കാനുള്ള 'ഉറപ്പുനല്‍കുന്ന സത്യമായ' അദ്ദിക്റിനെത്തൊട്ട് എക്കാലത്തുമുള്ള കാഫിറുകള്‍ അന്ധരായിരിക്കും എന്നാണ് സൂ ക്തം പറയുന്നത്. 2: 18; 20: 124-127; 42: 14; 69: 51 വിശദീകരണം നോക്കുക.