( അന്നംല് ) 27 : 69

قُلْ سِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ

നീ പറയുക: നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക, എന്നിട്ട് ഭ്രാന്തന്മാരുടെ പര്യവ സാനം എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ നോക്കിക്കാണുക.

അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുകയും ചിന്താശക്തി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഒരു വിശ്വാസി നാട്ടിലെങ്ങും ഇല്ലാത്തപ്പോഴാ ണ് ഏതൊരു നാടിനെയും നശിപ്പിച്ചിട്ടുള്ളത്. ഇനി ലോകത്തെല്ലായിടത്തുമുള്ള ഇതര ജനവിഭാഗങ്ങളും ഇന്നത്തെ ഫുജ്ജാറുകളെപ്പോലെ യഥാര്‍ത്ഥ ഭ്രാന്തന്മാരാകുമ്പോഴാ ണ് അന്ത്യമണിക്കൂര്‍ നടപ്പിലാവുക. 7: 84; 12: 109; 22: 45-46 വിശദീകരണം നോക്കുക.