( അന്നംല് ) 27 : 73

وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ

നിശ്ചയം, നിന്‍റെ നാഥന്‍ മനുഷ്യരുടെ മേല്‍ വളരെ ഔദാര്യമുള്ളവന്‍ തന്നെ യാണ്, എന്നാല്‍ അവരില്‍ അധികപേരും നന്ദിയുള്ളവരാകുന്നില്ല.

മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് ഭൂമിയില്‍ അവര്‍ക്കുവേണ്ട എല്ലാ സൗകര്യ ങ്ങളും ഒരുക്കിക്കൊടുത്തശേഷം ആരാണ് നന്ദിപ്രകടിപ്പിക്കുന്നവര്‍, ആരാണ് നന്ദികെട്ട വര്‍ എന്ന് പരീക്ഷിച്ചറിയുന്നതിനുവേണ്ടി ഭൂമിയിലേക്ക് നിയോഗിച്ച അല്ലാഹു മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന് വേണ്ടി 24: 10 ല്‍ പറഞ്ഞ ഔദാര്യവും കാരുണ്യവുമായ അദ്ദിക്ര്‍ ന ല്‍കുകയുണ്ടായി. അത് പിന്‍പറ്റി ജീവിക്കുന്നവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖി ക്കാനോ ഇടവരികയില്ല എന്ന് 2: 38 ലും; അത് വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്യുന്നവരാണ് നരകവാസികളെന്ന് 2: 39 ലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ ഒന്നല്ലാതെ നന്ദി പ്രകടിപ്പിക്കുന്ന വി ശ്വാസിയാവുകയില്ല. 9: 115; 11: 17, 118-119 വിശദീകരണം നോക്കുക.