( അന്നംല് ) 27 : 76

إِنَّ هَٰذَا الْقُرْآنَ يَقُصُّ عَلَىٰ بَنِي إِسْرَائِيلَ أَكْثَرَ الَّذِي هُمْ فِيهِ يَخْتَلِفُونَ

നിശ്ചയം, ഈ വായന ഇസ്റാഈല്‍ സന്തതികളുടെമേല്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന അധിക സംഗതികളും വിശദീകരിച്ചുകൊടുക്കുന്നുണ്ട്.

പൂര്‍വ്വിക ജനതകള്‍ ഗ്രന്ഥത്തില്‍ ഭിന്നിച്ച് വിവിധ സംഘടനകളായിത്തിരിഞ്ഞ് പ രസ്പരം പോര് നടിച്ചപ്പോഴാണ് അദ്ദിക്റും കൊണ്ട് മുഹമ്മദിനെ പ്രവാചകനായി നിയോഗിച്ചയച്ചത്. ഇനി സത്യമായ അദ്ദിക്റിന്‍റെ വഴിയില്‍ ജീവിക്കുന്ന ഒരാളും തന്നെ ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് വിധിദിവസം നടപ്പില്‍വരികയും അദ്ദിക്റിനെ ത്രാസ്സാ യി ഉപയോഗപ്പെടുത്തി ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള വിഷയത്തില്‍ വിധികല്‍പിക്കുകയും ചെയ്യുക. 2: 113; 16: 64, 124 വിശദീകരണം നോക്കുക.