فَلَمَّا جَاءَهَا نُودِيَ أَنْ بُورِكَ مَنْ فِي النَّارِ وَمَنْ حَوْلَهَا وَسُبْحَانَ اللَّهِ رَبِّ الْعَالَمِينَ
അങ്ങനെ അവന് അവിടെ വന്നപ്പോള്‍ വിളിച്ച് പറയപ്പെട്ടു: തീയിലുള്ളവനും അതിനുചുറ്റുമുള്ളവനും അനുഗ്രഹമുടയവനാണ്, സര്‍വലോകങ്ങളുടെ യുംനാഥനായ അല്ലാഹു പരിശുദ്ധനുമാണ്.
'തീയിലുള്ളവന്‍' എന്നതുകൊണ്ടുദ്ദേശിക്കുന്നത് തീയിന് കത്തുന്ന പ്രകാശിക്കുന്ന സ്വഭാവം നല്കിയ അല്ലാഹുവാണ്. അതിനുചുറ്റുമുള്ളവന് എന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രകാശവുമാണ്. അനുഗ്രഹമുടയതായ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ മ നുഷ്യന് നല്‍കുകവഴിയാണ് അവന് അനുഗ്രഹമുടയവനായത്. സര്‍വ്വലോകങ്ങളുടെയും നാഥന് പരിശുദ്ധനുമാണ് എന്ന് സൂക്തത്തില്‍ പറഞ്ഞിരിക്കുന്നത്, ഉപമയില്ലാത്ത ഉദാ ഹരണമില്ലാത്ത അല്ലാഹുവിനെ ഐഹികലോകത്തുവെച്ച് ആര്‍ക്കും കണ്ണുകൊണ്ട് കാ ണാന്‍ കഴിയില്ല എന്നതുകൊണ്ടാണ്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസിക്ക് ഉ ള്ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അല്ലാഹുവിനെ ഹൃദയം കൊണ്ട് കാണാവുന്നതാണ്. അവന് മരണസമയത്ത് പ്രസന്നവദനനായി ആത്മാവുകൊണ്ട് നാഥ നെ നോക്കുമെന്ന് 75: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. 6: 103-104; 7: 143; 24: 35 വിശദീകരണം നോക്കുക.