وَمَا أَنْتَ بِهَادِي الْعُمْيِ عَنْ ضَلَالَتِهِمْ ۖ إِنْ تُسْمِعُ إِلَّا مَنْ يُؤْمِنُ بِآيَاتِنَا فَهُمْ مُسْلِمُونَ
നീ അന്ധരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍മാര്‍ഗത്തില്‍ കൊണ്ടുവരുന്ന വനുമല്ല, നിശ്ചയം നീ കേള്‍പ്പിക്കുക നമ്മുടെ സൂക്തങ്ങളെക്കൊണ്ട് വിശ്വസി ക്കുന്നവനെയല്ലാതെ അല്ല, അങ്ങനെ അവര്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര് പ്പിക്കുന്നവരുമാണ്.
അന്ധര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് യഥാര്‍ത്ഥത്തില്‍ കണ്ണിന്റെ കാഴ്ച ഇല്ലാത്തവരല്ല, മറിച്ച് അദ്ദിക്ര്‍ കൊള്ളെ കണ്ണിന്റെ കാഴ്ച ഉപയോഗപ്പെടുത്താതെ അതിനോട് അ ന്ധത നടിക്കുന്നവരാണ്. അത്തരക്കാര്‍ വഴികേടിലായിത്തീര്ന്നവരാണെന്നും അവരെ മാര്‍ഗദര്‍ശനം ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്നുമാണ് പറയുന്നത്. അദ്ദിക്ര്‍ ശ്ര ദ്ധിച്ചുകേള്ക്കുകയും അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും സര്‍വ്വസ്വം നാഥന് സമര്‍പ്പിക്കുകയും ചെയ്യുന്നവരെ മാത്രമേ അദ്ദിക്ര്‍ കേള്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. 16: 89, 102; 27: 44; 30: 52-53 വിശദീകരണം നോക്കുക.