إِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ
നിശ്ചയം, നീ മരിച്ചവരെ കേള്‍പ്പിക്കുന്നവനല്ല, വിളികേള്‍ക്കാത്ത ബധിരന്മാ ര്‍ അവര്‍ പുറം തിരിഞ്ഞ് പിന്തിരിഞ്ഞ് പോകുന്നവരാണെങ്കില്‍ നീ അവരെ കേള്‍പ്പിക്കുന്നവനുമല്ല.
മരിച്ചവരെയും അല്ലാഹു കൊന്നുകളഞ്ഞ-ആത്മാവില്ലാതെ ജീവന്‍ മാത്രമുള്ള-ക പടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ, സിംഹഗ ര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ടിക്കറ്റായ അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സില്‍ നിന്ന് വിരണ്ടോടുന്ന ഫുജ്ജാറുകളെയും അദ്ദിക്ര്‍ കേള്‍പ്പിക്കാന്‍ പ്രവാചകനോ വിശ്വാസിക്കോ കഴിയുകയില്ല എന്നാണ് സൂക്തം പറയുന്നത്. 30: 52 ഇതേ ആശയത്തിലുള്ള സൂക്തമാണ്. അദ്ദിക്ര്‍ കേള്‍ക്കാന്‍ കേള്‍വി ഉപയോഗപ്പെടുത്താത്ത ബധിരരെയും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമകളെയും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്നാണ് 8: 22 ലും 25: 34 ലും വിശേഷിപ്പിച്ചിട്ടുള്ള ത്. 6: 36; 7: 179; 10: 42-43 വിശദീകരണം നോക്കുക.