( അന്നംല് ) 27 : 83

وَيَوْمَ نَحْشُرُ مِنْ كُلِّ أُمَّةٍ فَوْجًا مِمَّنْ يُكَذِّبُ بِآيَاتِنَا فَهُمْ يُوزَعُونَ

ഒരുനാളില്‍ എല്ലാഓരോ സമുദായത്തില്‍ നിന്നും നമ്മുടെ സൂക്തങ്ങളെ കളവാ ക്കി തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന കൂട്ടങ്ങളെ നാം പുനര്‍ജീവിപ്പിച്ച് ഒരുമിച്ചു കൂട്ടുന്നതും അങ്ങനെ അവര്‍ തരംതിരിച്ച് നിര്‍ത്തപ്പെടുന്നതുമാണ്.

എല്ലാ പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം ത്രികാലജ്ഞാനമായ അദ്ദിക് ര്‍ തന്നെയാണ്. പ്രവാചകന്മാരുടെ ജനതയില്‍ കപടവിശ്വാസികളായ നേതാക്കളും അ വരുടെ വഴിപിഴച്ചുപോയ അനുയായികളും ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പിശാചി ന്‍റെ കാല്‍പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരുന്നത്. അന്ത്യപ്രവാചകന് അവതരിപ്പിച്ചിട്ടുള്ള 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും ന ല്ല വിശദീകരണമാണെന്നും അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത കപടവിശ്വാസിക ളും അനുയായികളും തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്നും 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 25: 18 ല്‍ പറഞ്ഞ കെട്ട ജനതയായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയതിനാല്‍ സര്‍വ്വലോകര്‍ക്കുമുള്ള ഉണര്‍ത്തലായ അദ്ദിക്ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട, അദ്ദിക്റിനെ മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ ഏല്‍ പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത 8: 22 ല്‍ ദു ഷ്ടജീവികള്‍ എന്ന് നാഥനാല്‍ വിശേഷിപ്പിക്കപ്പെട്ട ഈ ജനതയിലെ ഓരോ വിഭാഗത്തെ യും നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളിലൊന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെ ന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62, 165-167; 14: 21-22; 18: 99 വിശദീകരണം നോക്കുക.