( അന്നംല് ) 27 : 82

وَإِذَا وَقَعَ الْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَابَّةً مِنَ الْأَرْضِ تُكَلِّمُهُمْ أَنَّ النَّاسَ كَانُوا بِآيَاتِنَا لَا يُوقِنُونَ

അവരുടെമേല്‍ വചനം സംഭവിക്കാറാകുമ്പോള്‍ നാം അവര്‍ക്കുവേണ്ടി ഭൂമി യില്‍ നിന്നുള്ള ഒരു മൃഗത്തെ പുറപ്പെടുവിക്കുന്നതാണ്, അത് അവരോട് 'നി ശ്ചയം മനുഷ്യര്‍ നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് ദൃഢബോധ്യമുള്ളവരായിരു ന്നില്ല' എന്ന് സംസാരിക്കുന്നതുമാണ്.

'വചനം' കൊണ്ട് ഉദ്ദേശിക്കുന്നത് അന്ത്യമണിക്കൂറാണ്. 'ദാബ്ബത്തുല്‍ അര്‍ള്'-ഭൂ മിയില്‍ നിന്നുള്ള ഒരു മൃഗം-പുറപ്പെടല്‍ അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാള ങ്ങളില്‍ ഒന്നാണ്. സമൂദ് ജനതയ്ക്ക് നല്‍കിയ ഒട്ടകത്തെപ്പോലെത്തന്നെ പ്രസവിക്കപ്പെ ട്ട് ഉണ്ടാകുന്നതല്ല ഈ മൃഗവും. മനുഷ്യര്‍ 'അല്ലാഹുവിന്‍റെ' സൂക്തങ്ങള്‍ കൊണ്ട് വിശ്വസി ക്കുന്നില്ല എന്നല്ല, മറിച്ച് 'നമ്മുടെ' സൂക്തങ്ങള്‍ കൊണ്ട് ദൃഢബോധ്യമുള്ളവരായിരുന്നി ല്ല എന്നാണ് മൃഗം വന്നുപറയുന്നത്. അതില്‍ നിന്നും പ്രസ്തുത മൃഗം അല്ലാഹുവിനു വേണ്ടിയാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാം.'ദൃഢബോധ്യമുള്ളവര്‍ ആയി രുന്നില്ല' എന്ന് പറഞ്ഞതില്‍ നിന്നും വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന ദൃഢ ബോധ്യമുള്ള ഒരു വിശ്വാസിയെങ്കിലും ഉള്ള കാലത്തോളം ആ മൃഗം വരികയില്ല എ ന്നുമാണ്. 2: 4; 32: 12, 24; 45: 20 വിശദീകരണം നോക്കുക.