( അന്നംല് ) 27 : 85
وَوَقَعَ الْقَوْلُ عَلَيْهِمْ بِمَا ظَلَمُوا فَهُمْ لَا يَنْطِقُونَ
അവര്‍ അക്രമികളായിരുന്നതുകൊണ്ട് അവരുടെമേല്‍ ശിക്ഷാവചനം സംഭവി ക്കുകയും ചെയ്തു, അപ്പോള്‍ അവര്‍ ഒന്നും മിണ്ടുകയില്ല.
എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴിയാണ് അവര്‍ അക്രമികളായത്. വ്യക്തമായ വായന യായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാ ഫിറുകളുടെ മേല്‍ ശിക്ഷാവചനം നടപ്പിലാകുന്നതിന് വേണ്ടിയുമാണെന്ന് 36: 69-70 ല്‍ പറഞ്ഞിട്ടുണ്ട്. 2: 254; 3: 91; 6: 21 വിശദീകരണം നോക്കുക.