وَمَنْ جَاءَ بِالسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِي النَّارِ هَلْ تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ
ആരാണോ തിന്മയും കൊണ്ട് വന്നത് അപ്പോള്‍ അവരെ മുഖംകുത്തിയവരാ യിക്കൊണ്ട് നരകത്തില്‍ തള്ളുന്നതുമാണ്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരു ന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?
നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ എന്ത് പ്രവൃത്തി ചെയ്താലും അത് തിന്മയായിട്ടാണ് 17: 13-14; 18: 49; 23: 62-64 തുടങ്ങിയ ഏഴ് സൂക്തങ്ങ ളില്‍ പറഞ്ഞ എല്ലാ ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുക. മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. തെളിവായി ഗ്രന്ഥത്തിലെ ഒരു സൂക്തഭാഗമെങ്കിലും ഇല്ലാത്ത ഏത് പ്ര വൃത്തിയും മിഥ്യയാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിധിദിവസം ത്രാസില്‍ തൂ ക്കം ലഭിക്കുകയില്ല എന്നും 18: 103-106 ല്‍ പറഞ്ഞിട്ടുണ്ട്. 2: 186 ല്‍ പ്രാര്‍ത്ഥന സ്വീകരിക്കപ്പെ ടാന്‍ അല്ലാഹു രണ്ട് ഉപാധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസി യാകാതെ നോമ്പ്, നമസ്കാരം, ഹജ്ജ്, ഉംറ, ദാനധര്‍മങ്ങള്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്ത് 25: 65-66 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിഴയായി നരകക്കുണ്ഠം വാങ്ങുന്നവരാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. ചുരുക്കത്തില്‍ 5: 48 ല്‍ പറഞ്ഞ പ്രകാരം എല്ലാവിധ ആപത്തു വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെ ത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളെയെല്ലാം അത് നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. സ്വര്‍ഗത്തില്‍ വെച്ചുതന്നെ ഓരോരുത്തര്‍ക്കും വിശ്വാസിയായ അല്ലാഹുവിലേക്കുള്ള ഏകവഴിയും കാ ഫിറായ പിശാചിലേക്കുള്ള വിവിധ വഴികളും വിവരിക്കുന്ന അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷ വാനായ നാഥന്‍ ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആക്കുന്നില്ല. ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം അല്ലെങ്കില്‍ നരകം നാലാം ഘട്ടമായ ഇവിടെവെച്ച് ഓരോ രുത്തരും സമ്പാദിക്കുന്നതാണ്. 16: 111; 25: 33-34; 36: 54 വിശദീകരണം നോക്കുക.