مَنْ جَاءَ بِالْحَسَنَةِ فَلَهُ خَيْرٌ مِنْهَا وَهُمْ مِنْ فَزَعٍ يَوْمَئِذٍ آمِنُونَ
നന്മയും കൊണ്ട് ആരാണോ വരുന്നത്, അപ്പോള്‍ അവന് അതിനെക്കാള്‍ ഉത്ത മമായത് ഉണ്ട്, അവര്‍ അന്നേദിനത്തിന്റെ സംഭീതിയില്നിന്ന് സുരക്ഷിതരു മായിരിക്കും.
സൂക്തത്തില്‍ തിന്മയെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ നന്മയുള്ളവരില് തിന്മയുണ്ടാവുകയില്ല എന്നാണ്. അവരുടെ തിന്മകള് അദ്ദിക്റിനെ ത്രാസ്സായി ഉപയോഗ പ്പെടുത്തി അവര്‍ ഇവിടെവെച്ചുതന്നെ മായ്ച്ചുകളയുകയും വിശ്വാസിയാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തതുകൊണ്ടാണ് അവര്‍ സംഭീതിയില്‍ നിന്ന് സുരക്ഷിതരാകുന്നത്. ഒരു ശരീരത്തില്‍ രണ്ട് ഹൃദയങ്ങള്‍ ഉണ്ടാവുകയില്ല എന്ന് 33: 4 ല്‍ പറഞ്ഞതുപോലെ, വിശ്വാസവും നിഷേധവും ഒരാളില്‍ ഒരുമിച്ച് സമ്മേളിക്കുകയില്ല. വിശ്വാസിയായിക്കൊണ്ട് വ്യഭിചരിക്കാനോ കളവ് നടത്താനോ കൊലനടത്താനോ അല്ലാഹുവിനെ ഉറക്കിക്കിടത്തി ക്കൊണ്ടുള്ള ഒരു പ്രവൃത്തിയും നടത്താനോ ഒരാള്‍ക്കും സാധിക്കുകയില്ല. 16: 97; 26: 88-89; 75: 14-15 വിശദീകരണം നോക്കുക.