( 28 ) അല്‍ ഖസസ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(28) അല്‍ ഖസസ്

'സംഭവങ്ങളെല്ലാം വഴിക്കുവഴിയായി വിവരിച്ചുകൊടുത്തപ്പോള്‍' എന്ന് 25-ാം സൂ ക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് ഖസസ്-സംഭവചരിത്രം എന്ന് സൂറത്തിന് പേര് ലഭിച്ചത്. മൂസാ നബിയുടെ സംഭവചരിത്രങ്ങള്‍ കൂടുതലും വിവരിച്ചിട്ടുള്ളത് ഈ സൂറത്തി ലായതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചിട്ടുള്ളത്. അശ്ശുഅറാഅ്, അന്നംല് തുടങ്ങി യ സൂറത്തുകളുടെ അവതരണത്തോടനുബന്ധിച്ച് പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മ ധ്യഘട്ടത്തിലായി അവതരിച്ചിട്ടുള്ളതാണ് സൂറ: ഖസസും. 

ഈജിപ്തില്‍ ഖിബ്ത്വി വംശജനായ ഫിര്‍ഔന്‍ ഇസ്റാഈല്‍ സന്തതികളെ അടി ച്ചമര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. അവരില്‍ വളര്‍ന്നുവരുന്ന ഒരുവനാല്‍ ഫിര്‍ഔന്‍ വധിക്കപ്പെടുമെന്ന ഒരു പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഫിര്‍ഔനും അവന്‍റെ പട്ടാ ളവും ചേര്‍ന്ന് അവരിലെ ആണ്‍കുട്ടികളെ വധിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അക്കാ ലത്ത് പിറവിയെടുത്ത മൂസായെ അതില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി ജനിച്ചയു ടനെ കുട്ടിയെ മുലയൂട്ടി ഒരു പെട്ടിയിലാക്കി നൈല്‍നദിയില്‍ ഒഴുക്കാന്‍ മൂസായുടെ മാ താവിന് അല്ലാഹു ദിവ്യസന്ദേശം നല്‍കുകയാണുണ്ടായത്. കുളിക്കടവില്‍ കുളിച്ചുകൊ ണ്ടിരുന്ന ഫിര്‍ഔനിന്‍റെ പത്നിയും തോഴിമാരും പെട്ടിയെടുത്ത് കൊട്ടാരത്തില്‍ കൊ ണ്ടുപോയി തുറന്നുനോക്കിയപ്പോള്‍ ഒരു ആണ്‍കുട്ടിയെയാണ് കണ്ടത്. നിഷ്ഠൂരനായ ഫിര്‍ഔന്‍ കുട്ടിയെ വധിക്കാന്‍ ഉദ്യമിച്ചെങ്കിലും പത്നിയുടെ എതിര്‍പ്പുകാരണം നടപ്പിലാ യില്ല. മറ്റു സ്ത്രീകളുടെ മുലകുടിക്കാന്‍ വിസമ്മതിക്കുകവഴി മുലയൂട്ടുന്നതിന് കുട്ടിയെ മാതാവിലേക്കുതന്നെ ഏല്‍പ്പിക്കുകയും മാതാവില്‍ നിന്ന് മുലകുടി പൂര്‍ത്തിയാക്കിയ കു ട്ടിയെ കൊട്ടാരത്തില്‍ തന്നെ തിരിച്ചേല്‍പ്പിക്കുകയുമുണ്ടായി. പ്രായപൂര്‍ത്തിയും പക്വത യും വന്ന മൂസാ ഒരുനാളില്‍ പട്ടണവാസികള്‍ അശ്രദ്ധരായ സമയത്ത് പട്ടണത്തില്‍ പ്ര വേശിക്കുകയും ഒരു ഖിബ്തി വംശജനും ഇസ്റാഈല്‍ വംശജനും തമ്മില്‍ ശണ്ഠ കൂടു ന്നത് കാണാന്‍ ഇടയാവുകയും ചെയ്തു. ഇസ്റാഈല്‍ വംശജന്‍റെ സഹായാഭ്യര്‍ത്ഥന കേട്ട് മൂസാ ശത്രുവിഭാഗത്തില്‍ പെട്ടവനെ ഒരു തൊഴി കൊടുക്കുകയും അതോടെ അ വന്‍റെ കഥ കഴിയുകയും ചെയ്തു. സംഭവത്തിന്‍റെ പേരില്‍ പിടിക്കപ്പെടുമെന്ന് ഭയപ്പെട്ട മൂസാ മദിയനിലേക്ക് ഒളിച്ചോടി. അവിടെ ആടുകള്‍ക്ക് വെള്ളം കുടിപ്പിക്കുന്ന ഒരു സംഘ ത്തില്‍ നിന്ന് തിക്കിലും തിരക്കിലും പെടാതെ മാറിനിന്നിരുന്ന രണ്ട് സ്ത്രീകളുടെ ആടു കള്‍ക്ക് മൂസാ വെള്ളം കുടിപ്പിക്കുകയുണ്ടായി. അങ്ങനെ അവര്‍ വീട്ടിലെത്തി വയസ്സായ പിതാവിനോട് വിവരങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പിതാവിന്‍റെ ആവശ്യപ്രകാരം മൂ സായെ അവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. മൂസാ തന്‍റെ സംഭവചരിത്രങ്ങളെല്ലാം വഴിക്കു വഴിയായി വിവരിച്ചുകൊടുത്തു. അങ്ങനെ ചുരുങ്ങിയത് എട്ടുവര്‍ഷം സേവനമനുഷ്ഠി ച്ചുകൊണ്ട് അവരോടൊപ്പം താമസിക്കാമെന്ന വ്യവസ്ഥയില്‍ പിതാവ് രണ്ടുമക്കളില്‍ ഒ രുവളെ വിവാഹം കഴിച്ചുകൊടുത്തു. അങ്ങനെ അവിടെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ മൂസാ കുടുംബസമേതം ഈജിപ്തിലേക്കുതന്നെ തിരിക്കുകയായി. വഴിയില്‍ വെച്ച് ത്വൂര്‍ പര്‍വ്വതഭാഗത്ത് ഒരു വെളിച്ചം കണ്ട മൂസാ വഴി അന്വേഷിക്കുന്നതിനും വെളിച്ചം കിട്ടു ന്നതിനും വേണ്ടി അങ്ങോട്ട് പോവുകയും, അവിടെവെച്ച് അല്ലാഹു മൂസായോട് സംസാ രിക്കുകയും ചെയ്തു. തുടര്‍ന്ന് മൂസായെ ഫിര്‍ഔനിലേക്കും അവന്‍റെ പ്രമാണിമാരിലേ ക്കും പ്രവാചകനായി നിയോഗിക്കുകയും സഹോദരന്‍ ഹാറൂനിനെ സഹായിയായി നി ശ്ചയിക്കുകയുമുണ്ടായി. മൂസാ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ച് ഫിര്‍ഔനിനെ സര്‍വ്വലോക നാഥനിലേക്ക് വിളിച്ചെങ്കിലും അവന്‍ 'ഞാനല്ലാത്ത മറ്റൊരു ഇലാഹിനെ നീ തെരഞ്ഞെടുത്താല്‍ നിന്നെ ജയിലിലടക്കുമെന്ന്' പറഞ്ഞ് മൂസായെ തള്ളിപ്പറയുകയാ ണുണ്ടായത്. അവസാനം മൂസായെയും ഇസ്റാഈല്‍ സന്തതികളെയും അല്ലാഹു കടല്‍ കടത്തി രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനെയും അവന്‍റെ പട്ടാളത്തെയും കടലില്‍ മുക്കി ക്കൊല്ലുകയും ചെയ്തു. 

ഈ സംഭവചരിത്രം പ്രവാചകന്മാരും അവരോടൊപ്പമുള്ള വിശ്വാസികളുമാണ് ര ക്ഷപ്പെടുക എന്നും ധിക്കാരികളായ കാഫിറുകള്‍ സത്യത്തെ പരാജയപ്പെടുത്തുന്നതി നുവേണ്ടി എന്ത് തന്ത്രങ്ങള്‍ പയറ്റിയാലും അവര്‍ ഒരിക്കലും വിജയം വരിക്കുകയില്ല എന്നും മക്കാമുശ്രിക്കുകളെയും എക്കാലത്തുമുള്ള കാഫിറുകളെയും താക്കീതുചെയ്യുന്നു. ഗ്ര ന്ഥത്തില്‍ വിവരിക്കുന്ന ഇത്തരം സംഭവചരിത്രങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ടുകൊ ണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ക്കാതെ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വി ശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുന്ന ജനതയെ ഒരിക്കലും പ്രപഞ്ചനാഥന്‍ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയില്ല എന്ന് മാത്രമല്ല, വിധിദിവസം അവരുടെ നേതാക്കളും അനുയായികളും ഇവിടെ വഴികേടിലായതിനുള്ള കുറ്റം പരസ്പരം ചുമത്തിക്കൊണ്ട് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പാടുപെടുന്ന ദാരുണമായ രംഗം മുന്നറിയിപ്പ് നല്‍കി ക്കൊണ്ട് ജീവിതലക്ഷ്യമുള്ളവരായി മാറാന്‍ കല്‍പിക്കുന്നു.

ധാരാളമായി സമ്പദ്സമൃദ്ധി നല്‍കപ്പെട്ടിരുന്ന ഖാറൂന്‍ മൂസായുടെ കുടുംബത്തി ല്‍ പെട്ടവനായിരുന്നുവെങ്കിലും അവന്‍ വിശ്വാസിയായില്ലെന്ന് മാത്രമല്ല, അവന്‍റെ ജനതയു ടെ ഇടയില്‍ നിഗളിച്ച് തന്‍റെ സമ്പത്തിലും പ്രതാപത്തിലും ഊറ്റം നടിക്കുകയാണു ണ്ടായത്. ഖാറൂനിനെ അവന്‍റെ വീടും സമ്പത്തുമുള്‍പ്പടെ ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞ സംഭവം വിവരിച്ചുകൊണ്ട് ജീവിതലക്ഷ്യം മറന്ന് നിഗളിച്ചുല്ലസിച്ച് ജീവിച്ചാലുള്ള ദുര്‍ഗതി എന്തായിരിക്കുമെന്ന് അന്ത്യനാള്‍ വരെയുള്ള തെമ്മാടികളെ താക്കീത് നല്‍കുന്നുണ്ട്. അദ്ദിക്റിനെ പിന്‍പറ്റി ജീവിക്കുന്ന വിശ്വാസികള്‍ക്ക് നല്ലൊരു മടക്കം പ്രധാനം ചെയ്യുമെ ന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെയും വിളിച്ചു പ്രാര്‍ത്ഥിക്കരുതെന്നും അവനിലേക്കാണ് നിങ്ങള്‍ എല്ലാവരും മടക്കപ്പെടുന്ന തെന്നും അവന്‍റെ മുഖമൊഴികെയുള്ള എല്ലാഓരോ വസ്തുവും നശിക്കുകതന്നെ ചെ യ്യുമെന്നും പറഞ്ഞുകൊണ്ടാണ് 88 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നത്.