( അല്‍ ഖസസ് ) 28 : 23
وَلَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِنَ النَّاسِ يَسْقُونَ وَوَجَدَ مِنْ دُونِهِمُ امْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ
മദ്യനിലെ ജലാശയത്തിന് അടുത്തെത്തിയപ്പോള്‍ ആടുകളെ വെള്ളം കുടിപ്പി ച്ചുകൊണ്ടിരുന്ന ജനങ്ങളില്‍ നിന്നുള്ള ഒരു വിഭാഗത്തെയും അവരെക്കൂടാതെ അവരില്‍ നിന്ന് അല്‍പ്പം മാറിനില്‍ക്കുന്ന രണ്ട് സ്ത്രീകളെയും അവന് കണ്ടെ ത്തി; അവന് ചോദിച്ചു: എന്താണ് നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നം? അവര്‍ രണ്ടുപേരും പറഞ്ഞു: ഇടയന്മാര് അവരുടെ ആടുകള്‍ക്ക് വെള്ളം കൊടുത്ത് തിരിച്ചുപോകുന്നതുവരെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആടുകളെ വെള്ളം കുടിപ്പി ക്കാന്‍ സാധിക്കുകയില്ല, ഞങ്ങളുടെ പിതാവാകട്ടെ ഒരു വയോവൃദ്ധനുമാണ്.