( അല്‍ ഖസസ് ) 28 : 22

وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَىٰ رَبِّي أَنْ يَهْدِيَنِي سَوَاءَ السَّبِيلِ

അങ്ങനെ മദ്യന് നേരെ വഴിതിരിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ നാഥ ന്‍ എന്നെ നേര്‍പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്തേക്കാം.

എവിടേക്കാണ് പോകേണ്ടതെന്ന് അറിയാത്ത മൂസാ മദ്യനിലേക്കുള്ള വഴിയി ലേക്ക് തിരിയുകയും എന്‍റെ നാഥന്‍ എന്നെ സ്വര്‍ഗം ലഭിക്കാനുതകുന്ന നേര്‍പാതയി ലേക്ക് നയിച്ചേക്കുമെന്ന് മനസ്സില്‍ കരുതുകയുമാണ് ചെയ്യുന്നത്. തുടര്‍ന്നുള്ള മൂസാ യുടെ സംഭവചരിത്രങ്ങള്‍ ഈ പ്രാര്‍ത്ഥനയെ സാധൂകരിക്കുന്ന വിധത്തിലുള്ളതാ ണെന്ന് കാണാം. 18: 10, 24 വിശദീകരണം നോക്കുക.