( അല്‍ ഖസസ് ) 28 : 25

فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَاءَهُ وَقَصَّ عَلَيْهِ الْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ

അവര്‍ ഇരുവരില്‍ ഒരു സ്ത്രീ ലജ്ജയോടെ നടന്ന് അവന്‍റെ അടുത്തുവന്നു; അവള്‍ പറഞ്ഞു: നിശ്ചയം, എന്‍റെ പിതാവ് നിന്നെ വിളിക്കുന്നുണ്ട്, നീ ഞങ്ങ ള്‍ക്കുവേണ്ടി വെള്ളം കുടിപ്പിച്ചതിന് നിനക്ക് പ്രതിഫലം നല്‍കുന്നതിനു വേണ്ടി, അങ്ങനെ അവന്‍ അദ്ദേഹത്തിന്‍റെ അടുത്തുവരികയും അദ്ദേഹത്തിന് സംഭവങ്ങളെല്ലാം വിവരിച്ചുകൊടുക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നീ ഭയപ്പെടേണ്ട, അക്രമികളായ ജനതയില്‍ നിന്നും നീ രക്ഷപ്പെട്ടിരിക്കുന്നു.