قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَانًا فَلَا يَصِلُونَ إِلَيْكُمَا ۚ بِآيَاتِنَا أَنْتُمَا وَمَنِ اتَّبَعَكُمَا الْغَالِبُونَ
അവന്‍ പറഞ്ഞു: നിന്‍റെ കൈകളെ നിന്‍റെ സഹോദരനെക്കൊണ്ട് നാം ശക്തി പ്പെടുത്തുകതന്നെ ചെയ്യും, അവര്‍ക്ക് നിങ്ങളെ രണ്ടുപേരെയും സ്പര്‍ശിക്കാ ന്‍ കഴിയാത്തവണ്ണം നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരികത ഉണ്ടാ ക്കുന്നതാണ്, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കൊണ്ട് നിങ്ങള്‍ രണ്ടുപേരും നിങ്ങളെ രണ്ടുപേരെയും പിന്‍പറ്റുന്നവരും തന്നെയാണ് അതിജയിക്കുന്നവരാവുക!
25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ് 2:111; 4: 174; 21: 24 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ തെളിവ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന കുഫ്ഫാറുകളായ ഫുജ്ജാറുകള്‍ അദ്ദിക്റി ന്‍റെ 40 പേരുകളില്‍ ഒന്നുപോലും സത്യപ്പെടുത്തുകയില്ല. അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തപ്പെട്ടവ രാണെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കു കവഴി കെട്ട ജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ക്ക് അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ മനസ്സിലാവുകയില്ല എന്ന് 4: 78 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് ഏതുകാര്യവും പറയാനും പ്ര വര്‍ത്തിക്കാനുമുള്ള ആധികാരികത അദ്ദിക്ര്‍ മാത്രമാണ്. അല്ലാഹുവിനെക്കുറിച്ചും പ്ര വാചകനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും സത്യത്തിലുള്ളവരെക്കുറിച്ചും മിഥ്യയിലു ള്ളവരെക്കുറിച്ചും വിജയം വരിക്കുന്നവരെക്കുറിച്ചും പരാജയപ്പെടുന്നവരെക്കുറിച്ചുമെ ല്ലാം ആധികാരികമായി പറയാന്‍ കഴിവുള്ളവന്‍ അദ്ദിക്ര്‍ അറിയുന്നവന്‍ മാത്രമാണ്. അവന്‍ മാത്രമാണ് അദ്ദിക്റിനെ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെ ത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായി ഉപയോഗപ്പെടുത്തുന്നവര്‍. 14: 22; 16: 43-44; 17: 80-81; 55: 33 വിശദീകരണം നോക്കുക.