( അല്‍ ഖസസ് ) 28 : 40
فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ ۖ فَانْظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ
അപ്പോള്‍ നാം അവനെയും അവന്‍റെ പട്ടാളത്തെയും പിടികൂടുകയും അങ്ങനെ നാം അവരെ കടലില്‍ താഴ്ത്തിക്കളയുകയും ചെയ്തു, അപ്പോള്‍ അക്രമികളു ടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നീ നോക്കിക്കാണുക!
പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദ വര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരും അക്രമികളും നാശകാരികളുമാകുമ്പോഴാ ണ് ലോകാവസാനം സംഭവിക്കുക. 27: 14, 69 വിശദീകരണം നോക്കുക.