وَاسْتَكْبَرَ هُوَ وَجُنُودُهُ فِي الْأَرْضِ بِغَيْرِ الْحَقِّ وَظَنُّوا أَنَّهُمْ إِلَيْنَا لَا يُرْجَعُونَ
അവനും അവന്റെ സൈന്യവും സത്യം കൂടാതെ ഭൂമിയില്‍ അഹങ്കരിക്കുക യും, നിശ്ചയം അവര്‍ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുന്നവരല്ലെന്ന് കരു തുകയും ചെയ്തു.
സത്യം എന്നത് അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. ഇന്ന് ലോകത്തെവിടെയും ഫിര്ഔന് പ്രഭൃതികളെപ്പോലെ സത്യമായ അദ്ദിക്ര്‍ ഇല്ലാതെ അഹങ്കരിക്കുന്നതിലും മനുഷ്യജീവിതത്തിന്റെ ഏഴ് ഘട്ടങ്ങളിലെ നാലാം ഘട്ടമായ ഇഹലോക ജീവിതം ഏഴാം ഘട്ടത്തിലേക്കുള്ള കൃഷിയിടമാണ് എന്ന ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നതിലും മുന്‍പന്തിയിലുള്ളത് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ്. അവര്‍ വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 7: 146-147; 60: 13 വിശദീകരണം നോക്കുക.