( അല്‍ ഖസസ് ) 28 : 43

وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِنْ بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَعَلَّهُمْ يَتَذَكَّرُونَ

നിശ്ചയം, ആദ്യ തലമുറകളെ നശിപ്പിച്ചതിന് ശേഷം ജനങ്ങള്‍ക്ക് ഉള്‍ക്കാഴ് ചാദായകവും സന്മാര്‍ഗവും കാരുണ്യവുമായിട്ടുള്ള ഗ്രന്ഥം മൂസാക്ക് നാം ന ല്‍കുകയുണ്ടായി, അവര്‍ മറ്റുള്ളവരെ ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുകതന്നെ വേണം എന്നതിനുവേണ്ടി.

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളും ദിവ്യാത്ഭുതങ്ങളും കെട്ടിച്ചമച്ചതാണെന്ന് തള്ളി പ്പറഞ്ഞുകൊണ്ട് നാശം വിതക്കുന്ന ഭരണം നടത്തിയിരുന്ന ഫിര്‍ഔനിനെയും അവന്‍റെ ജനതയെയും നശിപ്പിച്ചതിനുശേഷം ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ച്ചാദായകവും കാരുണ്യവും സന്മാര്‍ഗ്ഗവുമായ അദ്ദിക്ര്‍ നല്‍കിയത് അത് ആ ജനങ്ങളെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നതിന് വേണ്ടിയാണ് എന്നാണ് പറയുന്നത്. 7: 143-145, 203; 32: 4, 23-24 വി ശദീകരണം നോക്കുക.