( അല്‍ ഖസസ് ) 28 : 45

وَلَٰكِنَّا أَنْشَأْنَا قُرُونًا فَتَطَاوَلَ عَلَيْهِمُ الْعُمُرُ ۚ وَمَا كُنْتَ ثَاوِيًا فِي أَهْلِ مَدْيَنَ تَتْلُو عَلَيْهِمْ آيَاتِنَا وَلَٰكِنَّا كُنَّا مُرْسِلِينَ

എന്നാല്‍ നാം വിവിധ തലമുറകളെ നട്ടുവളര്‍ത്തിക്കൊണ്ടുവന്നു, അങ്ങനെ അവരുടെ ആയുസ്സ് ദീര്‍ഘമായി കഴിഞ്ഞുപോവുകയുമുണ്ടായി, നീ മദ്യന്‍ നിവാസികളില്‍ അവരുടെമേല്‍ നമ്മുടെ സൂക്തങ്ങള്‍ വിശദീകരിച്ചുകൊടു ത്തുകൊണ്ട് അവര്‍ക്കിടയില്‍ താമസിച്ചിട്ടുമുണ്ടായിരുന്നില്ലല്ലോ, എന്നാല്‍ നാം പ്രവാചകന്മാരെ നിയോഗിക്കുന്നവന്‍ തന്നെയായിരിക്കുന്നു.

വിവിധ നാടുകളിലേക്കും വിവിധ തലമുറകളിലേക്കും നാഥനില്‍ നിന്നുള്ള സ ന്ദേശവും കൊണ്ട് മുമ്പ് പ്രവാചകന്‍മാരെ നിയോഗിച്ചത് നാഥന്‍ തന്നെയാണ്. അവരുടെ യെല്ലാം സംഭവചരിത്രങ്ങള്‍ അടങ്ങിയ സന്ദേശമായ അദ്ദിക്ര്‍ കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദിനെ നിയോഗിച്ചിട്ടുള്ളതും നാഥന്‍ തന്നെയാണ്. 2: 252; 16: 43-44; 23: 44-45; 27: 92; 42: 13-14 വിശദീകരണം നോക്കുക.