( അല്‍ ഖസസ് ) 28 : 44
وَمَا كُنْتَ بِجَانِبِ الْغَرْبِيِّ إِذْ قَضَيْنَا إِلَىٰ مُوسَى الْأَمْرَ وَمَا كُنْتَ مِنَ الشَّاهِدِينَ
മൂസാക്ക് നാം കല്‍പന ഏല്‍പിച്ചുകൊടുത്തപ്പോള്‍ ആ പടിഞ്ഞാറുഭാഗത്തുള്ള മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ലല്ലോ, നീ അതിന് സാക്ഷികളില്‍ പെട്ടവനും ആയിരുന്നില്ലല്ലോ!
മക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള ത്വൂര്‍ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ വെച്ച് മൂ സാക്ക് നാഥന്‍ പത്ത് കല്‍പനകള്‍ അടങ്ങിയ ഫലകങ്ങള്‍ നല്‍കിയപ്പോള്‍ നീ സാക്ഷി യായി അവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് പ്രവാചകനോട് പറയുന്നത്. 2: 99; 16: 89 വിശദീകരണം നോക്കുക.