( അല്‍ ഖസസ് ) 28 : 46

وَمَا كُنْتَ بِجَانِبِ الطُّورِ إِذْ نَادَيْنَا وَلَٰكِنْ رَحْمَةً مِنْ رَبِّكَ لِتُنْذِرَ قَوْمًا مَا أَتَاهُمْ مِنْ نَذِيرٍ مِنْ قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ

ത്വൂര്‍ പര്‍വ്വതത്തിന്‍റെ പാര്‍ശ്വഭാഗത്തുനിന്ന് നാം അവനെ വിളിച്ചപ്പോഴും നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ! എന്നാല്‍ നിന്‍റെ നാഥനില്‍ നിന്നുള്ള ഒരു കാരു ണ്യമായ ഇത് നിനക്കുമുമ്പ് മുന്നറിയിപ്പുകാരില്‍നിന്ന് ആരും തന്നെ വന്നിട്ടി ല്ലാത്ത ഒരു ജനതയെ നീ ഇതുകൊണ്ട് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയു ള്ളതാണ്, അവര്‍ മറ്റുള്ളവരെ ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുകതന്നെ വേണ മെന്നതിന് വേണ്ടി.

'നാം അവനെ വിളിച്ചപ്പോഴും' എന്നുപറഞ്ഞത് മൂസാ മദ്യനില്‍നിന്നും ഈജി പ്തിലേക്ക് തിരിച്ചുവരുന്ന വഴി തീ കണ്ട് ത്വൂര്‍ പര്‍വ്വതത്തിലേക്ക് ആദ്യമായി വന്ന സ ന്ദര്‍ഭത്തെയാണ്. സൂക്തത്തില്‍ പറഞ്ഞ കാരുണ്യം 41: 41-43 ല്‍ പറഞ്ഞ അജയ്യവും മി ഥ്യകലരാത്തതുമായ അദ്ദിക്റാണ്. 'മുന്നറിയിപ്പുകാരില്‍ നിന്ന് ആരും വന്നിട്ടില്ലാത്ത ജനത' മക്കാമുശ്രിക്കുകളും തുടര്‍ന്നുള്ള അന്ത്യനാള്‍വരെയുള്ള മനുഷ്യരുമാണ്. അ ഥവാ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ജനങ്ങളെ ഉണര്‍ത്തേണ്ട ബാധ്യത ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നവര്‍ ക്കാണുള്ളത്. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്ന് മാത്രമേ ആ കടമ നിര്‍വ്വഹിക്കുകയുള്ളൂ. അത് നിര്‍വ്വഹിക്കാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളായ കുഫ്ഫാറുകള്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍ എന്ന് 3: 10; 5: 86; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 22: 57; 32: 3-4 വിശദീകരണം നോക്കുക.