( അല്‍ ഖസസ് ) 28 : 49

قُلْ فَأْتُوا بِكِتَابٍ مِنْ عِنْدِ اللَّهِ هُوَ أَهْدَىٰ مِنْهُمَا أَتَّبِعْهُ إِنْ كُنْتُمْ صَادِقِينَ

നീ പറയുക: അവ രണ്ടിനെക്കാളും മാര്‍ഗദര്‍ശനം നല്‍കുന്ന അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക, ഞാന്‍ അത് പിന്‍പറ്റി ക്കൊള്ളാം-നിങ്ങള്‍ സത്യസന്ധന്മാര്‍ തന്നെയാണെങ്കില്‍.

നൂഹ് മുതല്‍ മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഗ്ര ന്ഥം തെളിവും സത്യവുമായ അദ്ദിക്ര്‍ തന്നെയാണെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖുര്‍ആനല്ല, അദ്ദിക്റാണ് വ്യക്തവും സ്പഷ്ടവുമായ ഗ്രന്ഥമെന്നും അതുതന്നെ യാണ് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമെന്നും അതിനെ സത്യപ്പെടുത്തി ജീ വിക്കാത്ത മിഥ്യാവാദികളായ ഇവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരാണെന്നും 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 6: 155-157 വിശദീകര ണം നോക്കുക.