فَلَمَّا جَاءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوا لَوْلَا أُوتِيَ مِثْلَ مَا أُوتِيَ مُوسَىٰ ۚ أَوَلَمْ يَكْفُرُوا بِمَا أُوتِيَ مُوسَىٰ مِنْ قَبْلُ ۖ قَالُوا سِحْرَانِ تَظَاهَرَا وَقَالُوا إِنَّا بِكُلٍّ كَافِرُونَ
അങ്ങനെ നമ്മില്‍ നിന്നുള്ള സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോഴോ, അവര്‍ പ റയുകയാണ്: മൂസാക്ക് നല്‍കപ്പെട്ടതുപോലുള്ള ഒന്ന് ഇവന് എന്തുകൊണ്ട് ന ല്കപ്പെടുന്നില്ല? എന്നാല്‍ മുമ്പ് മൂസാക്ക് നല്കപ്പെട്ടതുകൊണ്ട് അവര്‍ നി ഷേധിച്ചിരുന്നില്ലെയോ? അവര്‍ പറഞ്ഞു: പരസ്പരം സഹായിക്കുന്ന രണ്ട് മാ രണങ്ങളാണ് ഇവ, അവര്‍ പറയുകയും ചെയ്തു: നിശ്ചയം, ഞങ്ങള്‍ എല്ലാ ഒ ന്നിനെക്കൊണ്ടും നിഷേധിക്കുന്നവര്‍ തന്നെയാണ്.
'മൂസാക്ക് നല്‍കപ്പെട്ടതുപോലുള്ള ഒന്ന്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫല കങ്ങളില്‍ തൗറാത്ത് രേഖപ്പെടുത്തി നല്കിയതുപോലെ ഗ്രന്ഥം ഒന്നിച്ച് നല്‍കണ മെന്നാണ്. കാഫിറുകള്‍ പറയുന്ന 'പരസ്പരം സഹായിക്കുന്ന രണ്ടുമാരണങ്ങള്' തൗ റാത്തും അദ്ദിക്റുമാണ്. അവമാത്രമല്ല, ഞങ്ങള്‍ എല്ലാ ഗ്രന്ഥങ്ങളെയും നിഷേധിക്കുന്നു എന്നാണ് അന്നത്തെ കാഫിറുകള്‍ പറയുന്നത്. മുമ്പ് നാഥനില്‍ നിന്ന് അവതരിപ്പിക്ക പ്പെട്ട എല്ലാ ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അവയെ കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതോ അല്ലാഹുവില്‍ നിന്നുള്ള മുന്‍വേദങ്ങളില്‍ നിന്ന് അവശേഷിക്കു ന്നതോ ഒന്നും ഉപയോഗപ്പെടുത്താതെ സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാ സ്ത്രഗ്രന്ഥങ്ങളെ പിന്‍പറ്റുന്നവരാണ് ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന കു ഫ്ഫാറുകളായ ഫുജ്ജാറുകള്‍. അവരെക്കുറിച്ച് 4: 150-151 ല്‍ അക്കൂട്ടരാണ് യഥാര്‍ത്ഥ കാഫിറുകള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 41: 41-43 ല്‍ പറഞ്ഞ അജയ്യവും മിഥ്യകലരാത്ത ഗ്ര ന്ഥവുമായ അദ്ദിക്റിനെക്കുറിച്ച് അതില്‍ ഹൈന്ദവരുടെയും ക്രൈസ്തവരുടെയും ഗ്ര ന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളാണ് പ്രതിപാദിക്കുന്നത് എന്ന് പറഞ്ഞ് തള്ളിപ്പറയുക യാണ് അവര്‍ ചെയ്യുന്നത്. ത്രാസ്സും അമാനത്തുമായ അദ്ദിക്റിലുള്ളത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ കഴുത ഭാരം ചുമക്കുന്നന്നതുപോലെ ഗ്രന്ഥം ചുമക്കുന്ന 25: 18 ല്‍ പറഞ്ഞ ഈ കെട്ടജനത തന്നെയാണ് 6: 26; 20: 99-100 എന്നീ സൂക്തങ്ങളി ല്‍ വിവരിച്ച പ്രകാരം ഭൂമിയില്‍ നടക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളുടെയും തിന്മകളുടെയും പാപഭാരം വഹിച്ചുകൊണ്ട് നരകത്തിന്റെ വിറകായിത്തീരേണ്ടിവരിക. 33: 72-73; 56: 79-82 വിശദീകരണം നോക്കുക.