( അല്‍ ഖസസ് ) 28 : 50

فَإِنْ لَمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِنَ اللَّهِ ۚ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍ അപ്പോള്‍ നീ അറിയുക, നി ശ്ചയം അവര്‍ പിന്‍പറ്റുന്നത് അവരുടെ ദേഹേച്ഛകളെയാണ്, അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗം കൂടാതെ തന്‍റെ ദേഹേച്ഛ പിന്‍പറ്റുന്നവനെക്കാള്‍ ഏറ്റവും വഴികേടിലുള്ളവന്‍ ആരാണ്? നിശ്ചയം ഇത്തരം അക്രമികളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ.

'അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള സന്മാര്‍ഗം' കൊണ്ടുദ്ദേശിക്കുന്നത് വേദഗ്ര ന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ തന്നെയാണ്. അത് ലഭിച്ചിട്ട് സ്വ യം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാ തിരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളാണ് ഇന്ന് ഏറ്റവും വഴികേടിലുള്ള കാഫിറുകളും അക്രമികളും തെമ്മാടികളും. അവരെ ഒരിക്കലും അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കു കയില്ല എന്നാണ് സൂക്തം പറയുന്നത്. ഫുജ്ജാറുകളും കുഫ്ഫാറുകളുമായ ഇവരോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് ആയിരത്തില്‍ ഒന്നായ വിശ്വാസി യോട് 9: 73; 25: 52 സൂക്തങ്ങളിലൂടെ കല്‍പിച്ചിട്ടുള്ളത്. 13: 11; 32: 22; 39: 32 വിശദീകര ണം നോക്കുക.