الَّذِينَ آتَيْنَاهُمُ الْكِتَابَ مِنْ قَبْلِهِ هُمْ بِهِ يُؤْمِنُونَ
ഇതിനുമുമ്പ് നാം ഗ്രന്ഥം നല്കിയവരാരോ, അവര്‍ ഇതുകൊണ്ട് വിശ്വസിക്കു ന്നവരാകുന്നു.
ഇന്ന് ലോകരില്‍ ജീവിതലക്ഷ്യം മനസ്സിലാക്കാനുതകുന്ന ഹൃദയത്തിന്റെ ഭാഷ യിലുള്ള അദ്ദിക്ര്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകുന്നത് പ്രവാചകന്റെ ജനതയിലെ ഫുജ്ജാറുകളെക്കാള്‍ പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളാണ്. അറബി ഖുര്‍ആന്‍ വ്യക്തവും സ്പഷ്ടവുമായ വായനയല്ലാത്തതിനാല് അത് വായിക്കുന്ന ഫുജ്ജാറുകള്ക്കോ ഇതര ജനവിഭാഗങ്ങള്‍ക്കോ അത് ഉപയോഗപ്പെടുകയില്ല. ഇത്തരം ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും; അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടു ത്തി വെച്ചിരിക്കുകയാണെന്ന് 15: 44 ലും അവര്‍ വായിച്ചിട്ടുണ്ട്. നാഥനെ നിഷ്പക്ഷ വാനായി അംഗീകരിക്കാത്ത അവര്‍ തന്നെയാണ് 19: 58 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാന്റെ സൂക്തങ്ങള്‍ വിവരിച്ചുകൊടുക്കപ്പെട്ടാല്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീണിരുന്ന ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം നബിമാരുടെയോ 313 പ്ര വാചകന്മാരുടെയോ സ്വഭാവമില്ലാത്തവരും, അഹങ്കാരിയും കാഫിറുമായ പിശാചിന്റെ സ്വഭാവമുള്ളവരും അവനെ സേവിച്ചുകൊണ്ടിരിക്കുന്നവരും. ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടുള്ള അവരുടെ നമസ്ക്കാരങ്ങളില്‍ കോഴി കൊത്തുന്ന വേഗത്തിലുള്ള സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുകവഴി അവര്‍ ഹീനമായ ശിക്ഷ ബാധകമായവരാ ണെന്ന് 22: 18 ലും പറഞ്ഞിട്ടുണ്ട്. 2: 62, 121; 22: 77-78 വിശദീകരണം നോക്കുക.