وَلَقَدْ وَصَّلْنَا لَهُمُ الْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ
നിശ്ചയം, നാം അവര്‍ക്ക് വചനം എത്തിച്ചുകൊടുത്തിട്ടുണ്ട്, അവര്‍ മറ്റുള്ളവ രെ ഹൃദയം കൊണ്ട് ഓര്‍മ്മിപ്പിക്കുകതന്നെ വേണമെന്നതിനുവേണ്ടി.
'വചനം' കൊണ്ട് ഉദ്ദേശിക്കുന്നത് ത്രികാലജ്ഞാനിയായ നാഥന്റെ ത്രികാലജ്ഞാ നമായ അദ്ദിക്ര്‍ തന്നെയാണ്. ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അത് ഏ ല്പിക്കപ്പെട്ടിട്ടുള്ളത് 35: 32 ല്‍ പറഞ്ഞ പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിന്റെ ജനതയെയാണ്. എന്നാല്‍ ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാത്ത അ വരിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ആത്മാവിനോട് അക്രമം കാണിച്ചവരായതിനാല്‍ അവര്‍ നാ ഥന്റെ ശാപത്തിനും കോപത്തിനും വിധേയമായവരും നരകകുണ്ഠത്തിലേക്കുള്ളവ രുമാണെന്ന് 9: 67-68; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 52; 28: 43, 46 വിശദീകരണം നോക്കുക.