( അല്‍ ഖസസ് ) 28 : 53

وَإِذَا يُتْلَىٰ عَلَيْهِمْ قَالُوا آمَنَّا بِهِ إِنَّهُ الْحَقُّ مِنْ رَبِّنَا إِنَّا كُنَّا مِنْ قَبْلِهِ مُسْلِمِينَ

അത് അവരുടെ മേല്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ പറയും: നിശ്ച യം, ഞങ്ങള്‍ അതുകൊണ്ട് വിശ്വസിച്ചിരിക്കുന്നു, നിശ്ചയം അത് ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, നിശ്ചയം ഇതിന് മുമ്പുതന്നെ ഞങ്ങള്‍ മുസ്ലിംകളായിരുന്നു. 

7: 26 ല്‍ പറഞ്ഞ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക് ര്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗക്കാര്‍ക്ക് വിവരിച്ചുകൊടുക്ക പ്പെട്ടാല്‍ ആത്മാവിനെ പരിഗണിക്കുന്ന അവര്‍ നാഥന്‍റെ ആത്മാവില്‍ നിന്നുള്ളത് ത ന്നെയാണ് എല്ലാ ജീവികള്‍ക്കുമുള്ളത് എന്ന ബോധത്തില്‍ നാഥന് സര്‍വസ്വം സമര്‍ പ്പിക്കുന്നതാണ് (മുസ്ലിംകളാകുന്നതാണ്). അവര്‍ അല്ലാഹ്, അല്ലാഹ് എന്ന് നാവുകൊ ണ്ട് പറയുന്നില്ലെങ്കിലും ആത്മാവുകൊണ്ട് ദൈവസ്മരണ നിലനിര്‍ത്തുന്നവരാണ്. 

എന്നാല്‍ 8: 35 ല്‍ പറഞ്ഞതുപോലെ പ്രവാചകന്‍റെ അഭിസംബോധകരായ മക്കാമുശ്രിക്കുകളുടെ നമസ്കാരരീതിയും കീര്‍ത്തന രീതിയുമാണ് കപടവിശ്വാസികളും കേള്‍ വി ഉണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത അവരുടെ അനുയായികളുമുള്‍പെ ടുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ഇന്ന് ലോക ത്തെവിടെയും കൊണ്ടുനടക്കുന്നത്. വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനെ 56: 82 ല്‍ പറഞ്ഞ പ്രകാരം തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തി ന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അര്‍ഹതയില്ലാതെ മു സ്ലിംകളാണെന്ന് വാദിക്കുന്ന അവര്‍ 28: 13 ല്‍ വിവരിച്ച പ്രകാരം യഥാര്‍ത്ഥ കാഫിറു കളാണ്. 4: 150-151; 27: 44; 38: 28-29 വിശദീകരണം നോക്കുക.