( അല്‍ ഖസസ് ) 28 : 54

أُولَٰئِكَ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ

അക്കൂട്ടര്‍ക്ക് അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്, അവര്‍ ക്ഷമാലുക്കളായതുകൊണ്ടും അവര്‍ ഏറ്റവും നല്ലതുകൊണ്ട് തിന്മയെ തടുക്കു ന്നവരും നാം അവര്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് ചെലവഴിച്ചുകൊണ്ടി രിക്കുന്നവരുമായതുകൊണ്ടും.

മുന്‍വേദക്കാരില്‍ നിന്ന് അദ്ദിക്ര്‍ പിന്‍പറ്റുന്നവര്‍ക്ക് മാത്രമല്ല, ഇന്ന് ഉള്‍ക്കാഴ് ചാദായകമായ അദ്ദിക്റില്‍ നിന്ന് പരലോകം കണ്ടുകൊണ്ട് പരീക്ഷണഘട്ടങ്ങളില്‍ ക്ഷമാലുക്കളായി നിലകൊള്ളുന്നവര്‍ക്കും ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായും എല്ലാവിധ ആപത്ത്-വിപ ത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കു ന്ന മുഹൈമിനായും അദ്ദിക്റിനെ ഉപയോഗപ്പെടുത്തുകയും അങ്ങനെ ഉപയോഗപ്പെടു ത്താന്‍ ലോകരെ പ്രാപ്തരാക്കുകയും അതിന്‍റെ മാര്‍ഗത്തില്‍ സമ്പത്തും സ്വാധീനവും സമയവുമുള്‍പ്പടെ എല്ലാ അനുഗ്രഹങ്ങളും ചെലവഴിച്ചുകൊണ്ട് അല്ലാഹുവിനെ സഹാ യിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാവുന്നതാണ്. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തവരും ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും. ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ജീവിക്കുന്ന അവര്‍ ക്ക് ഭൂമിയിലുള്ള സര്‍വ്വസമ്പത്തും അത്ര വേറെയും ലഭിച്ച് അതെല്ലാം പ്രായശ്ചിത്തമാ യി നല്‍കിയാലും രക്ഷകിട്ടാതെ ദുഷിച്ച വിചാരണ നേരിടേണ്ടിവരുമെന്നും അവരു ടെ സങ്കേതം നരകമാണെന്നും 13: 18 ല്‍ വായിച്ചവരാണ് അവര്‍. സന്മാര്‍ഗത്തിലുള്ള വരും വിജയം വരിക്കുന്നവരുമായവരുടെ സ്വഭാവം 2: 4-5 ല്‍ പറയുന്നത്: അവര്‍ പ്ര വാചകന് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ കൊണ്ടും മുമ്പ് വന്ന 312 പ്രവാചകന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ കൊണ്ടും വിശ്വസിക്കുന്നവരും പരലോകം കൊണ്ട് ദൃ ഢബോധ്യമുള്ളവരുമാണ് എന്നാണ്. ആത്മാവിനെ പരിഗണിക്കാത്ത കപടവിശ്വാസി കള്‍ തെമ്മാടികളാണെന്നും അവര്‍ വെറുപ്പോടുകൂടി ചെലവഴിക്കുന്നവരായതിനാല്‍ അവരുടെ ദാനധര്‍മ്മങ്ങളോ അലസതയോടെ നമസ്ക്കരിക്കുന്നതിനാല്‍ അവരുടെ നമസ്ക്കാരമോ സ്വീകരിക്കുകയില്ല എന്നും അവരുടെ സമ്പത്ത് കൊണ്ടും സന്താനങ്ങള്‍ കൊണ്ടും ഇഹത്തില്‍ തന്നെ അവരെ ശിക്ഷിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്നും അവര്‍ കാഫിറായി ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്നും 9: 53-55, 84-85 സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 2-3; 35: 32; 45: 13 വിശദീകരണം നോക്കുക.