وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ
അവര്‍ വ്യര്‍ത്ഥമായ വാക്കുകള്‍ കേട്ടാല്‍ അതിനെത്തൊട്ട് അവഗണിച്ചുപോ കുന്നവരും ഇപ്രകാരം പറയുന്നവരുമാണ്: ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രവര്‍ത്തന ങ്ങള്, നിങ്ങള്‍ക്ക് നിങ്ങളുടെ പ്രവര്‍ത്തനങ്ങളും, നിങ്ങള്‍ക്കുപോകാം, ഞങ്ങ ള്‍ അവിവേകികളുടെ മാര്‍ഗം അന്വേഷിക്കുന്നവരല്ല.
അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അവിവേകികളായ ഫുജ്ജാറുകളുടെ പ്രവര് ത്തനങ്ങള്‍ക്ക് നേര്‍വിപരീതമായിരിക്കും വിശ്വാസികളുടെയും ഇതര ജനവിഭാഗക്കാരുടെയും പ്രവര്‍ത്തനങ്ങള്‍. അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അതിനെ മൂടി വെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന, അല്ലാഹുവിന്റെ അധികാരാ വകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന വിഡ്ഢികളായ അനുയായികളും ഉള്‍പെട്ട ഫുജ്ജാറുക ളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് എന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. 25: 18 ല്‍ പറഞ്ഞ പ്ര കാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകളുടെ ഇമാമുമാര്‍ നുണമാത്രം പറയുന്നവരും ആത്മാവില്ലാത്ത കപടവിശ്വാസികളുമാണെ ന്ന് 63: 1-4 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. കപടവിശ്വാസികളായ നേതാക്കളും അവരുടെ സംസാരം കേട്ടിരിക്കുന്ന അനുയായികളും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടു മെന്ന് 4: 140 ല്‍ പറഞ്ഞിട്ടുണ്ട്. കാഫിറുകളായ അവരില്‍ ഏതൊരാളും ജീവന് വെടിയുമ്പോള്‍ ആത്മാവിന്നെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിചാരണാദിനം അപ്രകാരം സാക്ഷ്യം വഹിക്കു മെന്ന് 6: 130 ലും പറഞ്ഞത് ലോകരില്‍ അവരാണ് വായിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ അ വര് വായിക്കുന്ന അറബി ഖുര്‍ആന്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വ ഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക, എന്ന ല്ലാതെ നിഷ്പക്ഷവാനായ നാഥന് അവരെ നരകക്കുണ്ഠത്തിലേക്ക് ആക്കുന്നില്ല. 25: 63, 65-66, 72; 109: 1-6 വിശദീകരണം നോക്കുക.