( അല്‍ ഖസസ് ) 28 : 56

إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَنْ يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ

നിശ്ചയം നീ, നീ ഇഷ്ടപ്പെടുന്ന ഒരുവനെ സന്മാര്‍ഗത്തിലാക്കുകയില്ല, എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ സന്മാര്‍ഗത്തിലാക്കുന്നു, ആരാണ് സന്മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരെന്ന് അവന്‍ തന്നെയാണ് ഏറ്റവും അറിയുന്നവനും.

പ്രവാചകന്‍ ഇഷ്ടപ്പെടുന്നവരെ സന്മാര്‍ഗത്തിലാക്കാന്‍ പ്രവാചകന് കഴിയുക യില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അല്ലാഹു അവന്‍ ഉദ്ദേശിച്ചവരെ സന്മാര്‍ഗത്തി ലാക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് അല്ലാഹു ഒരു പ്രത്യേക വംശത്തെയോ മതക്കാ രെയോ നാട്ടുകാരെയോ ഭാഷക്കാരെയോ സന്മാര്‍ഗത്തിലാക്കുന്നു എന്നല്ല, മറിച്ച് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന നാഥനോട്: എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് ത രേണമേ എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് ആരാണോ സന്മാര്‍ഗമായ അദ്ദിക്ര്‍ ആ ദ്യാവസാനം ആത്മാവ് പങ്കെടുത്ത് വായിക്കുകയും മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കു കയും ചെയ്യുന്നത് അവരെ സന്മാര്‍ഗത്തിലാക്കുന്നു എന്നാണ്. 2: 272; 7: 178; 14: 1 വിശ ദീകരണം നോക്കുക.