( അല്‍ ഖസസ് ) 28 : 57

وَقَالُوا إِنْ نَتَّبِعِ الْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَا ۚ أَوَلَمْ نُمَكِّنْ لَهُمْ حَرَمًا آمِنًا يُجْبَىٰ إِلَيْهِ ثَمَرَاتُ كُلِّ شَيْءٍ رِزْقًا مِنْ لَدُنَّا وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അവര്‍ പറയുകയും ചെയ്യുന്നു; ഞങ്ങള്‍ നിന്നോടൊപ്പം സന്മാര്‍ഗം പിന്തുടരു ന്നപക്ഷം ഞങ്ങളുടെ ഭൂമിയില്‍ നിന്ന് ഞങ്ങള്‍ റാഞ്ചപ്പെടുന്നതാണ്, നമ്മില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങളായിക്കൊണ്ട് എല്ലാതരം ഫലങ്ങളും യഥേഷ്ടം വന്നണഞ്ഞുകൊണ്ടിരിക്കുന്ന ഒരു സുരക്ഷിതമായ ഹറമിനെ നാം അവര്‍ക്ക് ഒരുക്കിക്കൊടുത്തിട്ടില്ലെയോ? പക്ഷെ അവരില്‍ അധികപേരും അറിവില്ലാത്ത വരാണ്. 

സൂക്തത്തില്‍ വരച്ചുകാണിച്ചിട്ടുള്ള പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകളുടെ ഈ സ്വഭാവം ഇന്ന് യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ്-ഹറമിന്‍റെ നാട്ടില്‍ മാത്രമല്ല, ലോക ത്ത് എല്ലായിടത്തും-പ്രത്യക്ഷപ്പെട്ട് കാണുന്നത്. ഫുജ്ജാറുകളിലെ കപടവിശ്വാസികളെ അപേക്ഷിച്ച് നിഷിദ്ധം ഭക്ഷിക്കുന്നതും പ്രവര്‍ത്തിക്കുന്നതും കുറവുള്ള ഫുജ്ജാറുക ളിലെത്തന്നെ അനുയായികള്‍ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ കേള്‍ക്കുമ്പോ ള്‍ ഇത് ശരിയാണല്ലോ എന്ന് സമ്മതിക്കുന്നതാണ്. അപ്പോഴേക്കും 9: 34 ല്‍ പറഞ്ഞ പ്രകാരം ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്ന പണ്ഡിത പുരോഹിതന്മാരും നാട്ടു പ്രമാണിമാരും വിവിധ സംഘടനക്കാരും അടങ്ങിയ പിശാചിന്‍റെ പട്ടാളം ഇത്തരം ആളുകളെ ഭയപ്പെടുത്താനും ഒറ്റപ്പെടുത്താനും ബദ്ധശ്രദ്ധരായി മുന്നോട്ടുവരും. ഭൂരിപ ക്ഷത്തിന്‍റെ മാര്‍ഗം വെടിയുകയാണെങ്കില്‍ നിനക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടു ത്തും, നിന്നെ ഒറ്റപ്പെടുത്തും, നീ മരിച്ചാല്‍ പള്ളിവക ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ അനുവദിക്കുകയില്ല, മയ്യിത്ത് നമസ്കരിക്കുകയില്ല, മക്കളുടെ വിവാഹം നടക്കുകയി ല്ല-നടത്തിത്തരികയുമില്ല തുടങ്ങിയ ഭീഷണികളെല്ലാം അവര്‍ ആയുധമായി പ്രയോ ഗിക്കാന്‍ തുടങ്ങും. അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റുന്നതുമൂലം തന്‍റെ കു ടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് ഭയപ്പെ ട്ട് അതിനോട് വിമുഖത കാണിക്കുകയാണ് അപ്പോള്‍ ഇത്തരം സാധാരണക്കാര്‍ ചെ യ്യുക. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസം രൂപപ്പെടുത്താത്തതും ജീവിതലക്ഷ്യം തിരിച്ചറിയാത്തതുമാണ് ഇതിനുകാരണം. എന്നാല്‍ അദ്ദിക്റിനെ ഐശ്വര്യവും എ ല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെ ത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഇത്തരം ഭീഷണികളൊന്നും ഭയപ്പെടുകയില്ല. സ ത്യമായ അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് അത് സ്വീകരിക്കുമോ അതല്ല, അദ്ദിക്റിനെ മൂടിവെച്ച് ഭൗതികനേട്ടം തെരഞ്ഞെടുക്കുമോ എന്ന് പരീക്ഷിക്കുന്നതി ന് വേണ്ടിയാണ് സ്രഷ്ടാവ് ഇത്തരം സാഹചര്യങ്ങളെല്ലാം ഉണ്ടാക്കുന്നത് എന്ന് മന സ്സിലാക്കി എല്ലാം അടക്കിഭരിക്കുകയും എല്ലാവരുടെയും മൂര്‍ദ്ധാവ് നിയന്ത്രിക്കുക യും ചെയ്യുന്ന ഏകാധിപനായ പ്രപഞ്ചനാഥന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊണ്ട് സത്യത്തി ല്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍ ചെയ്യുക. ത്രികാലജ്ഞാനിയായ അല്ലാഹു എല്ലാ ഓരോ കാര്യവും നേരത്തെ നിശ്ചയിച്ച് വെച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ അത്തരക്കാ ര്‍ക്ക് 'ഭൂമിയില്‍ നിന്ന് ഞങ്ങള്‍ റാഞ്ചപ്പെടും' എന്ന ഭയമൊന്നും ഉണ്ടാവുകയില്ല. 14: 37; 23: 97-98, 113 വിശദീകരണം നോക്കുക.