وَمَا أُوتِيتُمْ مِنْ شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَزِينَتُهَا ۚ وَمَا عِنْدَ اللَّهِ خَيْرٌ وَأَبْقَىٰ ۚ أَفَلَا تَعْقِلُونَ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളത് ഏതൊന്നാണെങ്കിലും അപ്പോള്‍ അത് ഐഹി കലോകത്തെ വിഭവങ്ങളും അതിലെ അലങ്കാരങ്ങളുമാണ്, അല്ലാഹുവിന്‍റെ പ ക്കലുള്ളതെന്താണോ അതാണ് ഉത്തമവും സ്ഥായിയായിട്ടുള്ളതും, അപ്പോ ള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ?
മനുഷ്യന്‍റെ ഏഴുഘട്ടങ്ങളില്‍ നാലാം ഘട്ടമായ ഐഹികലോകത്തെ ജീവിത ലക്ഷ്യം ജനിക്കുമ്പോള്‍ കൊണ്ടുവരാത്തതും മരിക്കുമ്പോള്‍ കൊണ്ടുപോകാത്തതു മായ, പ്രപഞ്ചനാഥന്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്ര ഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി ഇഹലോകത്ത് സ്വര്‍ഗ്ഗം പണി യുക എന്നതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് നല്‍കപ്പെടാത്ത വിശേഷബുദ്ധി നല്‍ക പ്പെട്ടിട്ടുള്ള മനുഷ്യരില്‍ നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസികള്‍ മാത്രമാണ് പ്രസ്തുത ലക്ഷ്യം പൂര്‍ത്തീകരിക്കുക. ജീവിതലക്ഷ്യം മനസ്സിലാക്കാത്ത, എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളില്‍ പെട്ട ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍, ഫാര്‍മസി സ്റ്റുകള്‍, അധ്യാപകര്‍, മതപണ്ഡിത-പുരോഹിതന്മാര്‍ തുടങ്ങിയവര്‍ ആരാണെങ്കിലും ശരി, അവര്‍ വിഡ്ഢികളും അക്രമികളും ബുദ്ധി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും മരണത്തോടുകൂടി കാലാകാലം നരകക്കുണ്ഠത്തില്‍ വസിക്കേണ്ടവരുമാണ്. 7: 205-206; 18: 46; 29: 64; 36: 59-62 വിശദീകരണം നോക്കുക.