( അല്‍ ഖസസ് ) 28 : 59

وَمَا كَانَ رَبُّكَ مُهْلِكَ الْقُرَىٰ حَتَّىٰ يَبْعَثَ فِي أُمِّهَا رَسُولًا يَتْلُو عَلَيْهِمْ آيَاتِنَا ۚ وَمَا كُنَّا مُهْلِكِي الْقُرَىٰ إِلَّا وَأَهْلُهَا ظَالِمُونَ

നിന്‍റെ നാഥന്‍ ഒരു നാടിനെയും നശിപ്പിക്കുന്നവനാവുകയില്ല, അതിന്‍റെ കേ ന്ദ്രത്തിലേക്ക് നമ്മുടെ സൂക്തങ്ങള്‍ അവരുടെമേല്‍ വിശദീകരിച്ചുകൊടുക്കുന്ന ഒരു പ്രവാചകനെ നിയോഗിച്ചിട്ടല്ലാതെ, നാം ഒരു നാടിനെയും നശിപ്പിക്കുന്ന വനാവുകയുമില്ല-അതിലെ നിവാസികള്‍ അക്രമികളാകുമ്പോഴല്ലാതെ.

നാടുകളുടെ കേന്ദ്രമായ മക്കയിലാണ് 21: 107 ല്‍ പറഞ്ഞ സര്‍വ്വലോകര്‍ക്കും അ നുഗ്രഹമായ പ്രവാചകന്‍ മുഹമ്മദിനെ നിയോഗിച്ചിട്ടുള്ളത്. സ്രഷ്ടാവിനെയും പ്രവാ ചകനെയും ഇസ്ലാമിനെയുമെല്ലാം പരിചയപ്പെടുത്തുന്ന അദ്ദിക്റിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുകവഴി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുശ്രിക്കുകളും അക്രമികളും ഭ്രാന്തന്‍മാരും തെമ്മാടികളുമാണ്. ലോകത്തെവിടെയും ദിവസങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല എന്ന് അംഗീകരിക്കാത്ത അവര്‍ നോമ്പും പെരുന്നാ ളുമെല്ലാം വിവിധ ദിനങ്ങളില്‍ ആചരിക്കുകവഴി കഅ്ബയെ ഖിബ്ലയായി അംഗീകരി ക്കാത്ത അക്രമികളാണ്. അന്ത്യദിനത്തിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാലിന്‍റെ കെണിയിലകപ്പെടുന്ന ഈ കെട്ടജനതയാണ് ഈസാ രണ്ടാമത് വന്നതിനു ശേഷം ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നത്. ഈസായുടെ ഏഴ് കൊല്ലത്തെ ഭരണത്തിനുശേഷം എല്ലാമനുഷ്യരും ഫുജ്ജാറുകളെപ്പോലെ അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് വിചാരണാദിനം നടപ്പില്‍ വരിക. 6: 47; 8: 31-33; 34: 19 വിശദീകരണം നോക്കുക.