أَفَمَنْ وَعَدْنَاهُ وَعْدًا حَسَنًا فَهُوَ لَاقِيهِ كَمَنْ مَتَّعْنَاهُ مَتَاعَ الْحَيَاةِ الدُّنْيَا ثُمَّ هُوَ يَوْمَ الْقِيَامَةِ مِنَ الْمُحْضَرِينَ
അപ്പോള്‍ നാം ഏതൊരുവനോട് ഒരു നല്ലവാഗ്ദാനം ചെയ്യുകയും അങ്ങനെ അവന്‍ അത് കണ്ടുമുട്ടുകയും ചെയ്തുവോ അവന്‍, നാം ഐഹിക ജീവിത ത്തിന്‍റെ സുഖാനുഭവം അനുഭവിപ്പിക്കുകയും പിന്നെ അവന്‍ വിധിദിവസം ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ?
പ്രപഞ്ചനാഥനില്‍ നിന്നുള്ള സന്മാര്‍ഗവും അവനിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റും വിധിദിവസത്തിലെ ത്രാസ്സുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഇവിടെ ജീവിക്കുന്ന ഒരു വനും, അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ബുദ്ധിശക്തിയും കണ്ണിന്‍റെ കാഴ്ചയും കേള്‍വിയും അത് മനസ്സിലാക്കാനും ജീവിതലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനും ഉപയോഗപ്പെടുത്താതെ അതിനെ അവഗണിച്ച് കന്നുകാലികളെക്കാള്‍ അധഃപതിച്ച ജീവിതം നയിക്കുന്ന നരകത്തി ല്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന കാഫിറുകളും ഒരുപോലെയാണോ എന്നാണ് സൂക്തത്തിലൂടെ ചോദിക്കുന്നത്. 6: 36; 25: 16-18, 44; 27: 80-81 വിശദീകരണം നോക്കുക.