وَقِيلَ ادْعُوا شُرَكَاءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَرَأَوُا الْعَذَابَ ۚ لَوْ أَنَّهُمْ كَانُوا يَهْتَدُونَ
അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളി ക്കുക, അപ്പോള്‍ ഇവര്‍ അവരെ വിളിക്കും, എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല, അവര്‍ ശിക്ഷ നേരില്‍ കാണുകയും ചെയ്യും, നിശ്ചയം അവര്‍ സന്മാര്ഗം പ്രാപിച്ചവര്‍ ആയിരുന്നുവെങ്കില്‍!
'അവര്‍ സന്മാര്ഗം പ്രാപിച്ചവര്‍ ആയിരുന്നുവെങ്കില്‍' എന്ന് പറഞ്ഞതിന്റെ വിവ ക്ഷ സന്മാര്ഗമായ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തി ഇവിടെ ജീവിച്ചിരുന്നു വെങ്കില്‍ കാഫിറായ പിശാചിന്റെ കെണിയില്‍ പെട്ട എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതായ ഫുജ്ജാറുകളില്‍ പെടാതെ വിശ്വാസിയായ അല്ലാഹുവിന്റെ വീട്ടിലേക്ക്-സമാധാന ഗേഹത്തിലേക്ക്-തന്നെ തിരിച്ചുപോകാമായി രുന്നു എന്നാണ്. 10: 28-30; 13: 30-31; 76: 29-30 വിശദീകരണം നോക്കുക.