قَالَ الَّذِينَ حَقَّ عَلَيْهِمُ الْقَوْلُ رَبَّنَا هَٰؤُلَاءِ الَّذِينَ أَغْوَيْنَا أَغْوَيْنَاهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَا إِلَيْكَ ۖ مَا كَانُوا إِيَّانَا يَعْبُدُونَ
ആരുടെ മേലിലാണോ ശിക്ഷാവചനം ബാധകമായത് അവര്‍ പറയും: ഞങ്ങ ളുടെ നാഥാ, ഇക്കൂട്ടരെയാണ് ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കിയത്, ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിരുന്നതുപോലെ അവരെയും ഞങ്ങ ള്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തിയവരാക്കിയതായിരുന്നു, ആ ഉത്തരവാദിത്തം ഞങ്ങള്‍ ഇതാ നിന്റെ മുമ്പില്‍ ഒഴിവാക്കുന്നു, അവര്‍ ഞങ്ങളെ ഒരിക്കലും സേ വിച്ചുകൊണ്ടിരിക്കുന്നവരായിരുന്നില്ല.
സൂക്തത്തില്‍ പറഞ്ഞ ശിക്ഷാവചനം ബാധകമായവര്‍ ലക്ഷ്യബോധം നഷ്ടപ്പെ ട്ട കപടവിശ്വാസികളാണ്. സാധാരണക്കാരുടെ ഇമാമുകളായും നേതാക്കന്മാരായും മൗലവിമാരായും മുസ്ലിയാക്കന്മാരായും കേമത്തം നടിച്ച് ഇവിടെ നിലകൊള്ളുന്ന മനുഷ്യപ്പിശാചുക്കളായ അവര്‍ വിധിദിവസം 'ഇവര്‍ ഞങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്ന വരൊന്നുമായിരുന്നില്ല' എന്നുപറഞ്ഞ് കുറ്റവിമുക്തരാവാന്‍ ശ്രമിക്കുന്ന രംഗമാണ് സൂ ക്തത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന കുഫ്ഫാറുകളാ യ ഫുജ്ജാറുകള്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമില്ലാതെ ഗ്രന്ഥം വഹി ക്കുന്നതുകൊണ്ടാണ് ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ വരച്ചുകാണിക്കുന്ന പരലോകം കൊണ്ട് വിശ്വാസമില്ലാത്തവരായി മാറിയിട്ടുള്ളത്. 2: 165-171; 7: 175-176 വി ശദീകരണം നോക്കുക.