( അല്‍ ഖസസ് ) 28 : 68

وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ۗ مَا كَانَ لَهُمُ الْخِيَرَةُ ۚ سُبْحَانَ اللَّهِ وَتَعَالَىٰ عَمَّا يُشْرِكُونَ

നിന്‍റെ നാഥന്‍ അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കു കയും ചെയ്യുന്നു, എന്നാല്‍ അവര്‍ക്ക് തെരഞ്ഞെടുക്കുന്നതിന് അര്‍ഹതയില്ല, അവര്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു ഉ ന്നതനും അതീവ പരിശുദ്ധനുമാകുന്നു.

എല്ലാ ചരാചരങ്ങളെയും സൃഷ്ടിക്കുന്നതും അവരെ ഏതുകാലത്ത് ഏതുദേശത്ത് ഏതുരൂപത്തില്‍ കൊണ്ടുവരണമെന്ന് തീരുമാനിക്കുന്നതും പ്രപഞ്ചനാഥനായ അല്ലാഹുവാ ണ്. ഒരാള്‍ക്കും അവന്‍റെ മാതാപിതാക്കളെയോ മക്കളെയോ തെരഞ്ഞെടുക്കാനുള്ള സ്വാ തന്ത്ര്യമില്ല. മനുഷ്യരില്‍ നിന്ന് ആരെയാണ് അവന്‍റെ ദൗത്യത്തിന് തെരഞ്ഞെടുക്കേണ്ടതെ ന്നും ആരെയാണ് പ്രവാചകന്മാരായി നിയോഗിക്കേണ്ടതെന്നും തീരുമാനിക്കുന്നത് ത്രികാലജ്ഞാനിയായ അവന്‍ തന്നെയാണ്. മനുഷ്യരെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധവഴികളും വിവരിക്കുന്ന അദ്ദിക്ര്‍ പഠിപ്പിച്ച നാഥന്‍ നിഷ്പക്ഷവാനാണെന്ന് 55: 1-4 ലും; നിശ്ചയം ഞാന്‍ ജിന്നുകളില്‍ നിന്നുള്ളവരെയും മനുഷ്യരില്‍ നിന്നുള്ളവരെയും മുഴുവനും നരക ക്കുണ്ഠത്തില്‍ കുത്തിനിറക്കുകതന്നെ ചെയ്യുമെന്ന് എന്നില്‍ നിന്ന് വാക്ക് ഉണ്ടായിക്കഴി ഞ്ഞു എന്ന് 7: 18; 11: 118-119; 15: 42-43; 17: 63; 32: 13; 38: 84-85; 46: 18 എന്നീ സൂക്തങ്ങ ളിലും പറഞ്ഞിട്ടുണ്ട്. എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് നരകത്തിലേക്കും ഒന്ന് മാത്രം സ്വര്‍ഗത്തിലേക്കുമാണ് എന്ന് 4: 118 ന്‍റെ വിശദീകരണമാ യി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ ആരാണോ ഈ വസ്തുതകളെല്ലാം നാഥന്‍റെ ചര്യയായ അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി ഉടമയോട്: ഞാന്‍ അടിമയാണ്, എന്‍റെ വിധി നരകത്തിലേക്കാണ്, നിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് നീ എന്നെക്കൊണ്ട് എന്‍റെ വിധി തിരുത്തിപ്പിക്കണം, എന്നെ ആയിരത്തിലൊന്നാക്കണം, സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ട് എന്നെ സ്വര്‍ഗത്തിലേക്കുതന്നെ മടങ്ങിവരാന്‍ അനുഗ്രഹിക്കണം എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കുകയും അങ്ങനെ പ്രാര്‍ത്ഥിക്കാന്‍ മറ്റുള്ളവരെ ഉണര്‍ത്തുകയും, അതോടൊപ്പം ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിന്‍റെ ഭാഷയില്‍ വിവരിക്കുന്ന ഉള്‍ക്കാഴ്ചാദായകവും പ്രപഞ്ചം അതിന്‍റെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക്, പ്രത്യേകിച്ച് പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ് തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സ ഹായിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവനെ അല്ലാഹു അവന്‍റെ വീടായ സ്വര്‍ഗത്തി ലേക്ക് തെരഞ്ഞെടുക്കുന്നതാണ്. 2: 2; 3: 26-27; 6: 104; 32: 4 വിശദീകരണം നോക്കുക.