( അല്‍ ഖസസ് ) 28 : 67

فَأَمَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحًا فَعَسَىٰ أَنْ يَكُونَ مِنَ الْمُفْلِحِينَ

അപ്പോള്‍ ആരാണോ പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വസിക്കുകയും സല്‍ക ര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അവന്‍ വിജയം വരിക്കു ന്ന വരില്‍ പെട്ടവനായേക്കാം.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമടങ്ങിയ ഫുജ്ജാറു കളുടെ പ്രവര്‍ത്തനങ്ങളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ഒരു പ്രവര്‍ത്തനത്തിനും വിധി ദിവസം ത്രാസില്‍ തൂക്കം ലഭിക്കാതെ പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 7: 8-9; 18: 103-106; 25: 65-66 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയുക 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാ യ അദ്ദിക്ര്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ്. കഴിഞ്ഞകാലത്ത് സംഭവിച്ചുപോയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കി തിരിച്ചറിയു കയും അദ്ദിക്ര്‍ പിന്‍പറ്റുകയും വന്‍കുറ്റങ്ങള്‍ക്ക് തക്കതായ പ്രായശ്ചിത്തം നല്‍കുക യും 39: 53-55 ല്‍ പറഞ്ഞ പ്രകാരം ഉടമയിലേക്ക് തിരിയുകയും സര്‍വ്വസ്വം നാഥന് സ മര്‍പ്പിച്ചുകൊണ്ട് നിലകൊള്ളുകയും ചെയ്യേണ്ടതാണ്. അങ്ങനെ ഏതൊരാള്‍ക്കും തന്‍റെ പട്ടിക 4: 118 ല്‍ വിവരിച്ച പ്രകാരം സിജ്ജീനില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലു ള്ള ഇല്ലിയ്യീനിലേക്ക് മാറ്റാന്‍ സാധിക്കുന്നതാണ്. 2: 159-161; 4: 145-146; 25: 68-70 വിശ ദീകരണം നോക്കുക.